സമയപരിധി ഇന്ന് തീരാനിരിക്കെ മൂന്നരലക്ഷത്തോളം പേർക്ക് ഇനിയും ഓണക്കിറ്റ് കിട്ടിയില്ല; ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്ന് സർക്കാർ

ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. അതേസമയം, ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്.  ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്‌. ഇനിയും 3,27,737 പേർക്ക് കൂടി കിറ്റ് നൽകാൻ ഉണ്ട്. മുഴുവന്‍ റേഷന്‍കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ അറിയിക്കുന്നത്. ഓണം കണക്കിലെടുത്ത്…

Read More

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിബന്ധനവെച്ച് സർക്കർ

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് നിബന്ധനവെച്ച് സംസ്ഥാന സർക്കാർ. വ്യക്തിപരമായ സന്ദർശന വിവരവും സർക്കാരിനെ അറിയിക്കണമെന്നാണ് പുതിയ നിർദേശം.state-government-has-made-it-mandatory-for-civil-servants-to-travel-abroad വ്യക്തിപരമായ വിദേശ യാത്രകൾക്ക് അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം സർക്കുലർ ഇറക്കിയിരുന്നു, ഇതോടെയാണ് അനുമതിക്ക് പകരം അറിയിക്കണമെന്ന വ്യവസ്ഥ കേരളം കൊണ്ടു വന്നത്. സന്ദർശിക്കുന്ന രാജ്യമടക്കം കേഡർ കൺട്രോളിംഗ് അതോറിറ്റിയെ അറിയിക്കണമെന്നും നിർദേശത്തിലുണ്ട്.

Read More

‘സപ്ലൈകോയിൽ മുളകിന് 75 രൂപ, പൊതുവിപണിയിൽ 320’; സർക്കാറിനെതിരെ വിലവിവരപട്ടികയുമായി വി.ഡി സതീശൻ

സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുത്തിച്ചുയരുന്നത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിപണിയിൽ ഇടപെടൽ നടത്തി പൊതുവിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിർത്താൻ സർക്കാർ പരാജയപ്പെട്ടെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. അവശ്യസാധനങ്ങൾക്ക് സപ്ലൈകോയിലും പൊതുവിപണിയിലുമുള്ള വില ചൂണ്ടിക്കാട്ടിയാണ് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ചെറുപയറിന് സപ്ലൈകോയിൽ 74 രൂപയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എന്നാൽ, പൊതുവിപണിയിൽ 120 രൂപയാണ് വിലയെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. അതുപോലെ സപ്ലൈകോയിൽ ഉഴുന്നുപരപ്പിന്…

Read More

കണ്ണൂർ കോടിയേരിയിലെ ഗണപതി ക്ഷേത്രക്കുള നവീകരണം; 64 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

കണ്ണൂർ കോടിയേരി കാരാൽതെരുവിലെ ഗണപതി ക്ഷേത്ര നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സ്പീക്കർ എ എൻ ഷംസീറിന്‍റെ മണ്ഡലമായ തലശ്ശേരിയിലാണ് ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി നൽകിയത് . അടുത്ത മാസം നിർമാണം തുടങ്ങുമെന്ന് ക്ഷേത്രത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്ത് സ്പീക്കർ അറിയിച്ചു. മിത്ത് വിവാദങ്ങൾക്കിടെയാണ് സ്പീക്കറുടെ മണ്ഡലത്തിൽ ഗണപതി ക്ഷേത്ര നവീകരണത്തിന് ഭരണാനുമതി. “തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ…

Read More

60 ലക്ഷത്തോളം പേർക്ക് ക്ഷേമപെൻഷൻ ഈ മാസം; അനുവദിച്ചത് 1762 കോടി; മുഖ്യമന്ത്രി പിണറായി വിജയൻ

ഓണത്തിന് മുന്നോടിയായി ക്ഷേമ പെൻഷൻ വിതരണം തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 60 ലക്ഷം ഗുണഭോക്താക്കൾക്കാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യുക. ഇതിനായി  1,762 കോടി രൂപയാണു സർക്കാർ അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.  ഓണസമ്മാനമായി രണ്ടു മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകളാണ് വിതരണം ചെയ്യുക. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും ക്ഷേമനിധി ൻഷൻ വിതരണത്തിന് 212 കോടി രൂപയുമാണ് സർക്കാർ അനുവദിച്ചത്. ഈ മാസം രണ്ടാമത്തെ ആഴ്ച മുതൽ വിതരണം…

Read More

കെഎസ്ആർടിസിയെ സർക്കാർ തകർത്തു തരിപ്പണമാക്കി; വി ഡി സതീശൻ

സർക്കാർ കെഎസ്ആർടിസിയെ തകർത്തു തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോർപറേഷനെ പൂട്ടിക്കുക എന്നതാണ് സർക്കാർ നിലപാടെന്നും സതീശൻ ആരോപിച്ചു. കെഎസ്ആർടിസിയോട് സർക്കാരിന് കടുത്ത അവഗണനയാണുള്ളത്. ഈ സംവിധാനത്തെ തകർത്ത് തരിപ്പണമാക്കി. മനപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെയാണ് സിൽവർലൈനുമായി സർക്കാർ മുന്നോട്ടുപോകുന്നത്. ബദൽ പദ്ധതിയെ പറ്റി സർക്കാർ എന്തുപറയുന്നെന്ന് അറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് തങ്ങൾ നിലപാട് പറയാം. സിൽവർലൈനിനെ എതിർത്തത് അത് സംസ്ഥാനത്തിന് സാമ്പത്തിക ദുരന്തവും പാരിസ്ഥിതിക ദുരന്തവും ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്. വിലക്കയറ്റത്തിൽ സർക്കാർ നോക്കുകുത്തിയാകുന്നു….

Read More

അവിവാഹിതർക്ക് വൻതുക പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി

45-50 പ്രായക്കാർക്കിടയിൽ അവിവാഹിതർക്ക് പെൻഷൻ നൽകാൻ ഹരിയാന സർക്കാർ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും 2750 രൂപ പെൻഷൻ നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 1.80 ലക്ഷത്തിന് താഴെയുള്ളവർക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. അവിവാഹിതരായ 45നും 60നും ഇട‌യിൽ പ്രായമുള്ള, വാർഷിക വരുമാനം 1.80 ലക്ഷം രൂപക്ക് താഴെയുള്ള എല്ലാവർക്കും പ്രതിമാസം 2750 രൂപ പെൻഷൻ നൽകാൻ സർക്കാർ തീരുമാനമെടുത്തെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള…

Read More

മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി

 മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പുര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി മണിപ്പുര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കലാപത്തില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം നല്‍കിയ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. കലാപം നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ അടക്കമാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കേണ്ടത്. വീട്…

Read More

കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി

കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ (ബക്രീദ്) 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത് 28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്കു ശുപാർശ പോയത്. വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.

Read More

അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടുവെന്ന മുൻ ട്വിറ്റർ സിഇഒയുടെ വാദത്തിനെതിരെ കേന്ദ്രം

കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സര്‍ക്കാര്‍  ആവശ്യപ്പെട്ടുവെന്ന മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലിനെതിരെ കേന്ദ്രം.  ജാക്ക് ഡോർസിയുടെ വാദം സമ്പൂർണ്ണമായ  നുണയെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ട്വിറ്ററിന്‍റെ ചരിത്രത്തിലെ സംശയാസ്പദമായ സമയം  ആണ് ഡോർസിയുടെ കാലം. ഡോർസിയും സംഘവും ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കുന്നതിൽ ഡോർസിക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും മന്ത്രി വിശദമാക്കുന്നു. This is an outright lie by @jack – perhaps…

Read More