ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരെന്ന് നയപ്രഖ്യാപനരേഖ

സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരെന്ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ വിമർശനം. ഇതിന് പരിഹാരം കാണാൻ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നിർബന്ധിതമായി. 15-ാം ധനകാര്യകമ്മിഷന്റെ സ്വീകരിക്കപ്പെട്ട ശുപാർശകള്‍ക്കു വിരുദ്ധമായി മുൻകാലപ്രാബല്യത്തോടെ വായ്പപ്പരിധി വെട്ടിക്കുറച്ചതിനാല്‍ കടുത്ത പണഞെരുക്കം അനുഭവപ്പെടുന്നു. കേന്ദ്രസർക്കാർ നിലപാട് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും നയപ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു. ഗവർണറുടെ പ്രസംഗത്തിലെ നാലു ഖണ്ഡികകളിലായാണ് കേന്ദ്രത്തിനെതിരേയുള്ള കുറ്റപത്രം. സമ്പത്തികകാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നിലനില്‍ക്കുന്ന അസമത്വത്തില്‍നിന്ന് ഉദ്ഭവിച്ചതാണ് പണഞെരുക്കം. വരുമാനസ്രോതസ്സുകളുടെ പരിമിതി മറികടന്ന് വികസനച്ചെലവുകള്‍ ഏറ്റെടുക്കാൻ സംസ്ഥാനങ്ങള്‍ നിർബന്ധിതമാവുന്നത് ഇന്ത്യയുടെ…

Read More

കേന്ദ്രത്തിനെതിരായ സമരത്തിലേക്ക് എം കെ സ്റ്റാലിനെ ക്ഷണിച്ച് സർക്കാർ

കേന്ദ്രത്തിനെതിരായ സമരത്തിലേക്ക് എം കെ സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് സംസ്ഥാന സർക്കാർ. മന്ത്രി പി രാജീവാണ് സംസ്ഥാനത്തിന് വേണ്ടി സ്റ്റാലിനെ നേരിട്ട് ക്ഷണിച്ചത്. അടുത്തമാസം എട്ടാം തീയതിയാണ് കേന്ദ്രത്തിനെതിരായി ഡൽഹിയിൽ സമരം നടത്താൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ക്ഷണം പി രാജീവ് എം.കെ സ്റ്റാലിന് കൈമാറി. കേന്ദ്രത്തിന് എതിരെ സമരം ചെയ്യാൻ സംസ്ഥാന സർക്കാർ യു.ഡി.എഫിനെ ക്ഷണിച്ചിരുന്നു. എന്നാൽ സമരത്തോട് സഹകരിക്കേണ്ടെന്നാണ് യു.ഡി.എഫ് ഏകോപന സമിതിയുടെ തീരുമാനം. പ്രതിപക്ഷം തീരുമാനം അറിയിക്കുന്നതിന് മുമ്പേ എൽ.ഡി.എഫ്…

Read More

അയോധ്യ പ്രതിഷ്ഠാദിനം: സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് ഉച്ചവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2:30 വരെയാണ് അവധി. നേരത്തെ, പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രതിഷ്ഠാ ദിനമായ 22ന് എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ഉച്ചയ്ക്ക് 2.30 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ഉച്ചക്ക് 12.20 മുതല്‍ പന്ത്രണ്ടര വരെയാണ് പ്രതിഷ്ഠാ ദിന ചടങ്ങ്. അതേസമയം, പ്രതിഷ്ഠാ ദിനത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഒപ്പിട്ടില്ല; അദാലത്തിലൂടെ 251 പേർക്ക് വയനാട്ടിൽ ഭൂമി തരംമാറ്റി നൽകി സർക്കാർ

ഭൂമി തരംമാറ്റൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ സർക്കാർ അവതരിപ്പിച്ച ബിൽ ഒപ്പിടാത്ത ഗവർണർക്ക് ചെക്ക് വെച്ച് സർക്കാർ. വയനാട്ടിൽ മാത്രം 25 സെന്‍റിൽ താഴെ ഭൂമിയുള്ള 251 പേർക്ക് അദാലത്തിലൂടെ ഭൂമി തരംമാറ്റി നൽകി റവന്യൂവകുപ്പ്. ബില്ലിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചതോടെയാണ് സർക്കാരിന്‍റെ നീക്കം. അദാലത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പനമരത്ത് മന്ത്രി കെ.രാജൻ നിർവഹിച്ചു. 25 സെന്‍റിൽ താഴെ ഭൂമിയുള്ള 251 പേർക്കാണ് വയനാട്ടിൽ മാത്രം തരംമാറ്റി നൽകിയത്. ഭൂമി തരംമാറ്റലിനായി റവന്യൂ വകുപ്പിന് മുന്നിലെത്തിയത്…

Read More

150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം:ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ച്.ലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു എന്നത്…

Read More

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അന്തിമ വാദത്തിനായി ഈ മാസം 18 ലേക്ക് മാറ്റി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യമെങ്കില്‍ അന്വേഷണത്തിനായി സ്പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിനായി താല്‍പര്യമുള്ള അഭിഭാഷകന്റെ പേര് നിര്‍ദ്ദേശിക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍…

Read More

‘കർഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സർക്കാർ’; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ക‍ര്‍ഷകന്റെ ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സ‍‍ര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തിലെ ജോസിനെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല. മൂന്ന് മാസത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലാമത്തെ കര്‍ഷക ആത്മഹത്യയാണ് ഉണ്ടായത്. രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 91 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ന്യായവില കിട്ടാത്തതും വന്യമൃഗശല്യവും കാലാവസ്ഥാ മാറ്റവും രോഗബാധയുമൊക്കെ സംസ്ഥാനത്തെ ഭൂരിഭാഗം കര്‍ഷകരെയും കടക്കെണിയിലാക്കിയിരിക്കുകയാണ്. വിളനാശവും വിളകളുടെ വിലയിടിവും കാരണം വായ്പ തിരിച്ചടയ്ക്കാന്‍…

Read More

സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ നിയമ പോരാട്ടത്തിന് കേരളം. സംസ്ഥാനത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ച് സുപ്രീം കോടതി

പൊതുവിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ദേശീയ തലത്തിൽ മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം പതിറ്റാണ്ടുകൾ പിറകിലായിരുന്നു. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവ ശേഷി തന്നെയാണ് ഇതിനു പ്രധാന കാരണം. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് നീക്കിവയ്ക്കുന്ന പരിമിത ഫണ്ടുകൾ പോലും ശമ്പളവും പെൻഷനുമടക്കമുള്ള ദൈനംദിന ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കേണ്ടി വരുന്നത് സ്ഥിതിഗതികൾ അതീവ സങ്കീർണമാക്കിയിരുന്നു. ഇതിനു പരിഹാരമായാണ് അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ബോഡി കോർപ്പറേറ്റ് മാതൃകയിൽ കിഫ്ബി രൂപീകരിച്ചത്. പെട്രോളിയം സെസ്, മോട്ടോർ വാഹന ടാക്സിലെ വിഹിതം തുടങ്ങിയ വരുമാന…

Read More

ഹലാല്‍ മുദ്രയുള്ള ഭക്ഷണ നിരോധനം; അടിയന്തിരമായി ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഹലാല്‍ മുദ്രയുള്ള ഭക്ഷണ നിരോധനത്തിൽ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നിലപാട് തേടി സുപ്രീംകോടി. വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. എന്നാൽ സര്‍ക്കാര്‍ തീരുമാനത്തില്‍ അടിയന്തിരമായി ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹലാല്‍ മുദ്രയുള്ള ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, വില്പന, വിതരണം എന്നിവ യുപി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഈ നിരോധനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.   ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സന്ദീപ്…

Read More

വണ്ടിപ്പെരിയാർ പീഡനക്കേസ് ; പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോ‍ടതിയെ സമീപിച്ചത്. കേസിൽ പ്രതി അർജുന് നോട്ടീസ് അയച്ച കോടതി ഹർജി ഈ മാസം 29 ന് പരിഗണിക്കാൻ മാറ്റി. തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാൽ പ്രോസിക്യൂഷൻ ഹ‍ാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നത്….

Read More