
ഇസ്രയേലിൽ അൽ ജസീറ ചാനൽ അടച്ച് പൂട്ടാൻ തീരുമാനിച്ച് സർക്കാർ
ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടാൻ തീരുമാനിച്ച് ഇസ്രായേൽ സർക്കാർ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെതാണ് തീരുമാനം. ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതികൾ പുറത്തുകൊണ്ടുവന്നതാണ് ഇസ്രായേൽ അൽ ജസീറക്ക് വിലക്കേർപ്പെടുത്താൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വിദേശ ചാനലുകൾക്ക് വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ് പാസാക്കിയതിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹു അൽജസീറക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ചാനലിന്…