
‘ഞാൻ കാശിയിൽനിന്നാണ്, എന്നെ നശിപ്പിക്കാനാവില്ല; പുതിയ സർക്കാർ ഞങ്ങൾ രൂപവത്കരിക്കും’; പ്രധാനമന്ത്രി
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ജൂൺ നാലോടെ അവസാനിക്കുമെന്ന് പറഞ്ഞ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. നിലവിലെ സർക്കാരിന്റെ കാലാവധി തീർച്ചയായും അവസാനിക്കുമെന്ന് അദ്ദേഹം അംഗീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം താനും ബി.ജെ.പിയും ചേർന്ന് പുതിയ സർക്കാർ രൂപവത്കരിക്കുമെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ‘അവർ പറയുന്നത് സത്യമാണ്. ഈ സർക്കാർ ജൂൺ നാലിന് അവസാനിക്കും. തീർച്ചയായും ഒരു പുതിയ സർക്കാർ രൂപവത്കരിക്കണം. സർക്കാരിന്റെ കാലാവധി അവസാനിക്കണമെന്നത് ഭരണഘടനാപരമാണ്. അതിൽ രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിന്…