സഭാ തർക്കം ; സർക്കാർ നാടകം അവസാനിപ്പിക്കണമെന്ന് ഓർത്തഡോക്സ് സഭ

സഭാ തർക്കത്തിൽ സർക്കാർ നാടകം അവസാനിപ്പിക്കമെന്ന് ഓർത്തഡോക്സ്‌ സഭ. സുപ്രിം കോടതി വിധി നടപ്പിലാക്കുവാൻ ശ്രമിക്കാതെ, സർക്കാരും പൊലീസും നാടകം കളിക്കുന്നു. സർക്കാർ സമീപനം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി. മാധ്യമ വിഭാഗം പ്രസിഡന്റിന്റെ വാർത്ത കുറിപ്പിലാണ് സർക്കാരിനെതിരായ സഭയുടെ രൂക്ഷ വിമർശനം. അങ്കമാലി, തൃശൂർ ഭദ്രാസനങ്ങളിലെ ആറ് പള്ളികളിൽ സുപ്രീം കോടതിയുടെ വിധി നടപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കുവാൻ സർക്കാരിന് സാധിച്ചില്ല. നടപടികൾ മുൻകൂട്ടി എതിർ വിഭാഗത്തെ അറിയിച്ച് സംഘർഷം സൃഷ്ടിച്ച് കോടതിവിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടപക്ഷത്തിന് ഏറ്റ തിരിച്ചടി ; പാർട്ടിയിലും സർക്കാരിലും മാറ്റേണ്ടതെല്ലാം മാറ്റുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ പാര്‍ട്ടി കമ്മിറ്റികളിൽ ഉയരുന്ന അതിരൂക്ഷ വിമര്‍ശനത്തിൽ മാറ്റേണ്ടതെല്ലാം മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഉറപ്പ്. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം. പാർട്ടിയിലും സർക്കാരിലും തിരുത്തലുണ്ടാകുമെന്നും താഴേത്തട്ടിൽ വരെ ജനങ്ങളോട് നല്ല പെരുമാറ്റമുണ്ടാകണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും സംസ്ഥാന സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി. ജില്ലാ കമ്മിറ്റി ചർച്ചക്കുള്ള മറുപടിയിലാണ് പരാമർശം. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിൽ വീണ…

Read More

‘ഗവണ്‍മെന്‍റ് ഓഫ് കേരള’ മാറ്റി ‘കേരളം’ ; ഭരണഘടനയിലെ സംസ്ഥാനത്തിന്‍റെ പേര് മാറ്റാൻ പ്രമേയം ഇന്ന്

സംസ്ഥാനത്തിന്‍റെ പേര് ഭരണ ഘടനയിൽ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും. സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ  ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്.  കഴിഞ്ഞ വർഷം മുഖ്യമന്ത്രി പേര് മാറ്റത്തിൽ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരിന്നു.ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം പേര് മാറ്റിയാൽ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ…

Read More

ബംഗ്ലാദേശ് വംശജരായ ന്യൂനപക്ഷ വിഭാഗങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് ഹിമന്ത ബിശ്വ ശർമ

ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് വംശജരായ ന്യൂനപക്ഷ വിഭാഗങ്ങൾ വോട്ട് ചെയ്തത് കോൺഗ്രസിനാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ബി​.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനങ്ങളെയും കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികളെയും അവർ ഒട്ടും പരിഗണിച്ചില്ലെന്നും അസമിൽ വർഗീയതയുണ്ടാക്കുന്നത് ബംഗ്ലാദേശി വംശജരാണെന്നും ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. അസമിലെ 14 ലോക്സഭ സീറ്റുകളിൽ 11ലും ബി.ജെ.പി സഖ്യമാണ് വിജയിച്ചത്. മൂന്ന് സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ച ഭൂരിപക്ഷം വോട്ടുകളും ബംഗ്ലാദേശ് ന്യൂനപക്ഷത്തിന്റേതാണെന്നാണ് ഹിമന്ത ആരോപിക്കുന്നത്….

Read More

കോൺഗ്രസുകാരെ കെ.കെ.രമ തിരിച്ചറിയണം: കെ.സുരേന്ദ്രൻ

 ടി.പി. വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി വിധി മറികടക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്നും സിപിഎമ്മും മുഖ്യമന്ത്രിയും ഒരു പാഠവും പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. ടി.പി. വധക്കേസ് ഒത്തുതീർപ്പാക്കാൻ സിപിഎമ്മിനെ സഹായിച്ച യുഡിഎഫ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. യുഡിഎഫ് ഭരണത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസുകാരെ കെ.കെ. രമ തിരിച്ചറിയണം. സർക്കാരിന്റെ നീക്കം മനുഷ്യത്വ വിരുദ്ധമാണ്….

Read More

ടിപി വധക്കേസ്; ജയിൽ നിയമം ലംഘിച്ചവർ കൂടിയാണ് പ്രതികളെന്നും തിരുവഞ്ചൂർ

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനം ജയിൽ മാനുവലിന് വിരുദ്ധമാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരോൾ നൽകിയത് തന്നെ നിയമ വിരുദ്ധമാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. സിപിഎമ്മിന്റെ തിരുത്തൽ ഇതാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കേണ്ട. ജയിൽ നിയമം ലംഘിച്ചവർ കൂടിയാണ് പ്രതികളെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.  കൊടും കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് ഇളവ് നൽകുക സാധ്യമല്ല. ഓൾ ഇന്ത്യ സർവീസുള്ള ഡിജിപി എങ്ങനെയാണ് ഇത് ചെയ്യുന്നത്. ഹൈക്കോടതി വിധി ലംഘിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്….

Read More

സംസ്ഥാന വരുമാനം കൂട്ടാൻ പഠനം; അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ

സംസ്ഥാന വരുമാനം കൂട്ടാനുള്ള വഴികളെക്കുറിച്ച് പഠിക്കാൻ അമേരിക്കൻ കൺസൾട്ടിംഗ് ഏജൻസിക്ക് കരാർ നൽകി കർണാടക സർക്കാർ. വൻ ഫീസ് നൽകിയാണ് സർക്കാർ കൺസൾട്ടിംഗ് ഏജൻസിയെ വച്ചത്. മസാച്യുസൈറ്റ്സ് ആസ്ഥാനമായുള്ള ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിനാണ് (ബിസിജി) കരാർ നൽകിയിരിക്കുന്നത്. ആറ് മാസത്തെ പഠനത്തിന് ബിസിജിക്ക് കർണാടക സർക്കാർ നൽകുക 9.5 കോടി രൂപയാണ്.  സംസ്ഥാന വരുമാനം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാൻ മാർച്ചിൽ സ്വകാര്യ ഏജൻസികളുടെ ടെണ്ടർ ക്ഷണിച്ചിരുന്നു. കെപിഎംജി, ഇ&വൈ, ബിസിജി എന്നീ ഗ്രൂപ്പുകളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ…

Read More

ടിപി വധക്കേസ്; പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ

ടിപി വധക്കേസിലെ കൊലയാളി സംഘത്തിന് ശിക്ഷ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ഈ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിക്കുകയായിരുന്നു. ഹൈക്കോടതി വിധി മറികടന്നാണ് സർക്കാരിന്റെ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ…

Read More

‘ബഹുമാനവും ആദരവും വേണം’; സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി

ഹൈക്കോടതിയോട് ബഹുമാനവും ആദരവും വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കേസ് നടത്തിപ്പിലെ ഉദാസീനത അനുവദിക്കാനാകില്ല. കേസുകൾ നീട്ടിവയ്ക്കാൻ സർക്കാർ അഭിഭാഷകർ തുടർച്ചയായി ആവശ്യപ്പെടുന്നു. നീതിനിർവഹണ സംവിധാനത്തിൽ ഈ രീതി ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.  കേസില്‍ കൃത്യസമയത്ത് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാത്തത് എന്തെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. മൂവാറ്റുപുഴ എറണാകുളം റോ‍ഡ് ദേശസാൽക്കരണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ വിമർശനം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ അടുത്ത സിറ്റിങ്ങിൽ നേരിട്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൃത്യസമയത്ത് സത്യവാങ്മൂലവും നൽകണമെന്നും…

Read More

‘നേരിയ അസ്വാരസ്യം മതി സർക്കാർ തകരാൻ, എൻ.ഡി.എ. സർക്കാരിലെ സഖ്യകക്ഷികളിലൊന്ന് ഞങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞു’; രാഹുൽ

നേരിയ അസ്വാരസ്യംപോലും എൻ.ഡി.എ. സർക്കാരിനെ തകർക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മറുകണ്ടംചാടാൻ തയ്യാറായിരിക്കുന്നവർ എൻ.ഡി.എയിലുണ്ടെന്നും മോദി ക്യാമ്പിൽ വലിയ അതൃപ്തി നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എയിലെ ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഈ കക്ഷിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു രാഹുൽ. ‘ഇന്ത്യൻ രാഷ്ട്രീയത്തിൽ സുപ്രധാനമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മോദി എന്ന ആശയവും മോദിയുടെ പ്രതിച്ഛായയും നശിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം എൻ.ഡി.എയ്ക്കെതിരെ കരുത്തുറ്റ…

Read More