ഖത്തറിൽ സർക്കാർ ഇടപാടുകളിൽ ഹിംയാൻ കാർഡ് 2025 ഫെബ്രുവരിക്ക് ശേഷം
ദേശീയ ഡെബിറ്റ് കാര്‍ഡായ ‘ഹിംയാൻ’ സർക്കാർ സേവനങ്ങളുടെ പണമിടപാടിന് 2025 ഫെബ്രുവരി മുതൽ മാത്രമാണ് ഉപയോഗിച്ചു തുടങ്ങുകയെന്ന് ഖത്തർ സെൻട്രൽ ബാങ്ക്.ഹിംയാൻ കാർഡ് സേവനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ വ്യക്തത വരുത്തിക്കൊണ്ടാണ് ഖത്തർ സെൻട്രൽ ബാങ്ക് വിശീകരണം നൽകിയത്. പേമെന്റ് ഡിജിറ്റലൈസേഷന്റെ ഭാഗമായി നടപടികൾ 2025 ഫെബ്രുവരിയിൽ ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്ന് ക്യു.സി.സി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.സർക്കാർ ഇടപാടുകളുടെ സുരക്ഷയും പണമിടപാട് നടപടികളിലെ ചെലവ് കുറക്കുകയുമാണ് ഇതു വഴി ലക്ഷ്യമിടുന്നത്. ഡിജിറ്റലൈസേഷനിലൂടെ മികച്ച നിലവാരമുള്ള സേവനം ഖത്തറിലെ…