
ബഹ്റൈനിൽ സർക്കാർ സേവനങ്ങൾ വൈകുന്നേരങ്ങളിലും ലഭ്യമാക്കണം ; നിർദേശവുമായി എം.പിമാർ
മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും ജോലി സമയം വൈകുന്നേരം വരെയാക്കണമെന്ന നിർദേശവുമായി എം.പിമാർ. പൊതുജനത്തിന് സഹായകമായ രീതിയിൽ രണ്ട് ഷിഫ്റ്റ് സംവിധാനമാണ് എം.പി ജലാൽ കാദെം അൽ മഹ്ഫൂദിന്റെ നേതൃത്വത്തിലുള്ള എം.പിമാരുടെ നിർദേശം. സർക്കാർ സേവനങ്ങൾ ഇപ്പോൾ ഉച്ചവരെ മാത്രം ലഭ്യമാകുന്നത് പൗരന്മാർക്കും താമസക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇപ്പോൾ കൗണ്ടർ സേവനങ്ങൾ ഉച്ചക്ക് 2.15ന് അവസാനിക്കുകയാണ്. അത് വൈകുന്നേരം എട്ടുവരെയാക്കുന്നത് വളരെയധികം പ്രയോജനകരമായിരിക്കുമെന്ന് എം.പിമാർ ചൂണ്ടിക്കാട്ടുന്നു. പല സേവനങ്ങളും ഓൺലൈനാക്കിയിട്ടുണ്ടെങ്കിലും വയോധികരടക്കം പലർക്കും ഉദ്യോഗസ്ഥ സേവനം ആവശ്യമാണ്. അവർക്കെല്ലാം രാവിലെ…