
ഡിജിറ്റൽ പരിവർത്തനം ; മികച്ച മുന്നേറ്റവുമായി ഒമാനിലെ സർക്കാർ സ്ഥാപനങ്ങൾ
ഒമാനിലെ സർക്കാർ സ്ഥാപനങ്ങൾ ഡിജിറ്റൽ പരിവർത്തനത്തിൽ മികച്ച മുന്നേറ്റം നടത്തുന്നു. കഴഞ്ഞവർഷം ഉദ്ദേശിച്ചതിന്റെ 72 ശതമാനം ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ കഴിഞ്ഞവർഷത്തെ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ‘തഹ്വൗൽ’ ഗവൺമെന്റ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം കഴിഞ്ഞവർഷം 53 ശതമാനത്തിലെത്തി. ഗവർണറേറ്റുകൾ 56 സർക്കാർ സ്ഥാപനങ്ങളിൽ 54 ശതമാനം ശരാശരി പ്രകടനവും കൈവരിച്ചു. ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, മസ്കത്ത് ഗവർണറേറ്റ്, റോയൽ ഒമാൻ പൊലീസ്, പ്രത്യേക സാമ്പത്തിക മേഖലകൾക്കും…