
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്ക് സർക്കാർ ഗ്യാരണ്ടി ; 1200 കോടി രൂപ നബാർഡിൽ നിന്ന് വായ്പ എടുക്കും
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്ക് സർക്കാർ ഗ്യാരണ്ടി. 1200 കോടി നബാർഡിൽ നിന്ന് വായ്പ എടുക്കും. വായ്പാ നിബന്ധനകൾക്ക് സർക്കാർ ഗ്യാരണ്ടി നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കരാറുകള്‍ ഒപ്പ് വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് അനുമതി നല്‍കും. നബാർഡിൽ നിന്നും എടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. നേരത്തെ ഹഡ്കോ വായ്പക്ക് ഗ്യാരണ്ടി അനുവദിച്ച ഉത്തരവ് റദ്ദാക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ…