ചായസത്കാരം അവസാനിച്ചു; ടി.ഡി.പിക്കും ജെ.ഡി.യുവിനും രണ്ടുവീതം മന്ത്രിമാർ

മൂന്നാം എൻ.ഡി.എ. സർക്കാരിൽ മന്ത്രിമാരാവാൻ സാധ്യതയുള്ളവർക്ക് നരേന്ദ്രമോദിയുടെ വസതിയിൽ നടത്തിയ ചായസത്കാരം അവസാനിച്ചു. 48-ഓളം പേരുകളാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ബി.ജെ.പിയിൽനിന്ന് 36 പേരും സഖ്യകക്ഷികളിൽനിന്ന് 12 പേരും മന്ത്രിമാരാവും. കേരളത്തിൽനിന്ന് സുരേഷ് ഗോപി മന്ത്രിയാവും. വൈകി പുറപ്പെട്ടത് കാരണം അദ്ദേഹത്തിന് ചായസത്കാരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. ടി.ഡി.പിക്കും ജെ.ഡി.യുവിനും രണ്ടുവീതം മന്ത്രിമാരെ ലഭിക്കും. എൽ.ജെ.പിയിൽനിന്ന് ചിരാഗ് പസ്വാൻ, ഷിന്ദേ ശിവസേനയിൽനിന്ന് പ്രതാപ് റാവു ജാദവ്, എ.ജെ.എസ്.യുവിൽനിന്ന് ചന്ദ്രശേഖർ ചൗധരി, ആർ.എൽ.ഡിയിൽനിന്ന് ജയന്ത് ചൗധരി, ഹിന്ദുസ്ഥാൻ അവാം മോർച്ചയിൽനിന്ന് ജിതൻ…

Read More

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; രണ്ടുവർഷത്തിന് ശേഷം ഡികെ

കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ വിജയിച്ച കർണാടകയിൽ മുതിർന്ന നേതാവ് സിദ്ധരാമയ്യയെ മുഖ്യന്ത്രിയായി തിരഞ്ഞെടുത്തു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും സന്ദേഹങ്ങൾക്കുമൊടുവിലാണ് സിദ്ധരാമയ്യയെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ആദ്യ രണ്ടുവർഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം കെപിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിന് കൈമാറണം എന്ന നിർദേശത്തോടെയാണ് കോൺഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മുൻ നിശ്ചയിച്ചതുപോലെ വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഇന്ന് സിദ്ധരമായ്യ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി പദം സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾ അവസാനിച്ചത്….

Read More