സൗദിയിൽ എൻ.ജി.ഒ സ്ഥാപനങ്ങൾക്ക് ലെവിയും ഗവൺമെന്റ് ഫീസും ഒഴിവാക്കും

സൗദിയിൽ എൻ.ജി.ഒ സ്ഥാപനങ്ങൾക്ക് ലെവിയും ഗവൺമെന്റ് ഫീസും ഒഴിവാക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി മന്ത്രി അഹമ്മദ് അൽറാജി വിവിധ നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളുടെയും സൊസൈറ്റികളുടെയും നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. എൻ.ജി.ഒകളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ലാഭേച്ഛയില്ലാതെ നിരവധി ഓർഗനൈസേഷനുകളും സൊസൈറ്റികളെയും സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് നടപടി. ഇത്തരം സ്ഥാപനങ്ങൾക്ക് തൊഴിലാളികളുടെ ലെവി, ഗവൺമെന്റ് ഫീസുകൾ, സക്കാത്ത്, കസ്റ്റം തീരുവ, എന്നിവയിൽ ഇളവു നൽകും. ആയിരത്തിലധികം സംഘടനകൾ യോഗത്തിൽ പങ്കെടുത്തു….

Read More