
കുവൈത്തിലെ സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സിബിൾ പ്രവൃത്തി സമയം വീണ്ടും
കുവൈത്തിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഫ്ലെക്സിബിൾ പ്രവൃത്തി സമയം വീണ്ടും കൊണ്ടുവരുവാന്‍ ആലോചന. ഇത് സംബന്ധമായ ചര്‍ച്ചകള്‍ ഡെമോഗ്രാഫിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതായി പ്രാദേശിക മാധ്യമമായ അൽ-ഖബസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ സമയ ക്രമത്തിന്‍റെ അന്തിമരൂപം ഉടന്‍ തയ്യാറാകുമെന്നാണ് സൂചനകള്‍ . ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സമയക്രമം, അധികാരികളുടെ വിലയിരുത്തലിന് ശേഷം സ്ഥിരപ്പെടുത്തും. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ മന്ത്രാലയത്തിലാണ് ഫ്ലെക്സിബിൾ പ്രവൃത്തി സമയം നടപ്പിലാക്കുക. രാവിലെ 7:00 നും 8.30 നും ഇടയിലാണ്…