സർക്കാർ ജീവനക്കാർക്ക് 70 ലക്ഷം ദിർഹമിൻ്റെ പുരസ്കാരം ; അംഗീകാരം നൽകി യുഎഇ മന്ത്രിസഭ

സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ ആ​ധി​പ​ത്യം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ 70 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ പു​ര​സ്കാ​രം ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക്​ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബിൻ റാശിദ് ആൽ മഖ്തൂമിന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ്​ പു​തി​യ തീ​രു​മാ​ന​ത്തി​​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ങ്ങ​ൾ, വ്യ​ക്​​തി​ക​ൾ, ഫെ​ഡ​റ​ൽ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചു​രു​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്കും ക​മ്പ​നി​ക​ൾ​ക്കും വ്യ​ക്​​തി​ക​ൾ​ക്കും…

Read More

അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി ; തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും….

Read More

ക്ഷേമ പെൻഷൻ തട്ടിച്ച് 1458 സർക്കാർ ജീവനക്കാർ ; തുക പലിശ അടക്കം തിരിച്ച് പിടിക്കാൻ നിർദേശം നൽകി ധനമന്ത്രി കെ.എൻ ബാലഗോപാൽ

സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തി. ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കമാണ്‌ പെൻഷൻ കൈപ്പറ്റുന്നത്‌. കോളേജ്‌ അസിസ്‌റ്റന്‍റ് പ്രൊഫസർമാർ ഉൾപ്പെടെ ക്ഷേമ പെൻഷൻ ഹയർ സെക്കണ്ടറിയിലെ ഉൾപ്പെടെ അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ…

Read More

മു​ന്ന​റി​യി​പ്പു​മാ​യി ‘അ​ബ്​​ഷി​ർ’; ഗ​വ​ൺ​മെൻറ്​​​ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് പ​റ​ഞ്ഞ്​ ത​ട്ടി​പ്പ്​

ഗ​വ​ൺ​മെൻറ്​ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന്​ പ​റ​ഞ്ഞ്​ ഫോ​ണി​ൽ വി​ളി​ച്ച്​ യൂ​സ​ർ നെ​യി​മും പാ​സ്‌​വേ​ഡും ചോ​ദി​ച്ച്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​തി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്റെ സ​ർ​വി​സ്​ ആ​പ്പാ​യ ‘അ​ബ്​​ഷി​ർ’. ഡി​ജി​റ്റ​ൽ ഐ​ഡ​ൻ​റി​റ്റി, അ​ക്കൗ​ണ്ട് അ​ല്ലെ​ങ്കി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഫോ​ണി​ലൂ​ടെ ചോ​ദി​ക്കു​ന്ന​വ​രോ​ട്​ ഒ​രി​ക്ക​ലും പ​ങ്കു​വെ​ക്ക​രു​ത്. ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട്​ ന​ട​ത്തു​ന്ന ഇ​ത്ത​രം ത​ട്ടി​പ്പ്​ വി​ളി​ക​ളോ​ട്​ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​ക​യോ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യോ ചെ​യ്യ​രു​ത്​. ഡി​ജി​റ്റ​ൽ ഐ​ഡ​ൻ​റി​റ്റി പി​ടി​ച്ചെ​ടു​ക്കാ​നും സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ന​ട​ത്താ​നു​മു​ള്ള ര​ഹ​സ്യ കോ​ഡ് നേ​ടു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും അ​ബ്​​ഷി​ർ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. യൂ​സ​ർ…

Read More

സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയായി; ട്രഷറി നിയന്ത്രണം നീക്കുന്നതിൽ തീരുമാനം ആയില്ല

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം ശമ്പളം നല്‍കിയെന്ന് ധനവകുപ്പ്. അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പള വിതരണമാണ് ഇന്ന് പൂര്‍ത്തിയായത്. ആറാം ശമ്പള ദിവസമാണ് വിതരണം പൂര്‍ത്തിയായത്. സാധാരണ ശമ്പളം കൊടുത്ത് തീര്‍ക്കുന്നത് മൂന്ന് ദിവസം കൊണ്ടാണ്. അതേസമയം, ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് വമ്പിച്ച പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ പോരിനും ഇടയാക്കിയിരുന്നു. ഒരുമിച്ച് പണം പിൻവലിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക തടസം മറികടക്കാനുള്ള താൽകാലിക ക്രമീകരണമാണെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചതെങ്കിലും പണമില്ലാത്തത് തന്നെയായിരുന്നു പ്രധാന പ്രശ്നം. സാമ്പത്തിക വര്‍ഷാവസാനം…

Read More

സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടിത്തുടങ്ങി ; പണം പിൻവലിക്കുന്നതിൽ നിയന്ത്രണം

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് വമ്പിച്ച പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ പോരിനുമാണ് ഇടയാക്കിയത്.ശമ്പളം മുടങ്ങി നാലാം ദിനമായ ഇന്ന് ശമ്പളവിതരണം തുടങ്ങിയെങ്കിലും പ്രതിദിനം പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ശമ്പളത്തിനും പെൻഷനും മാത്രമല്ല, ട്രഷറി നിക്ഷേപങ്ങള്‍ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ദിവസം പിൻവലിക്കാവുന്ന തുക അൻപതിനായിരമാണ്. ഒന്നും രണ്ടും പ്രവര്‍ത്തി ദിവസം ശമ്പളമെത്തേണ്ടവര്‍ക്കാണ് ഇന്ന് ശമ്പളം കിട്ടിത്തുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടുകളിൽ നിന്ന് അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തുന്നുണ്ട്. മൂന്നാം പ്രവര്‍ത്തി ദിനത്തിലും അതിന് ശേഷവും…

Read More

സർക്കാർ ജീവനക്കാർക്ക് ബോണസ്: 15.2 കോടി ദിർഹം അനുവദിച്ച് ദുബൈ

ദുബൈയിൽ സർക്കാർ ജീവനക്കാർക്ക്​ ബോണസ്​ നൽകുന്നതിന്​ 15.2 കോടി ദിർഹം അനുവദിച്ചു. ​ യു.എ.ഇ എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായി ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​​ ഇതു സംബന്ധിച്ച നിർദേശങ്ങൾക്ക്​ അംഗീകരം നൽകിയത്​​. യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ മാർഗ നിർദേശങ്ങൾക്കനുസരിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്​. സർക്കാർ​ ജോലിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്​ ബോണസ്​ നിശ്ചയിക്കുക. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള…

Read More

കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറയ്ക്കാന്‍ പദ്ധതി

സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറയ്ക്കാന്‍ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വര്‍ഷത്തെ മധ്യകാല അവധിക്കാലത്ത് നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാരായ ഖത്തരി സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. ഈ മാസം 24 മുതല്‍ ജനുവരി നാല് വരെയുള്ള കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. തുടര്‍ന്ന് തൊഴില്‍ സമയം കുറയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന…

Read More

മഴ; ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ദുബൈയിൽൽ മഴ തുടർന്ന് എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക്​ വെള്ളിയാഴ്ച വർക്​ ഫ്രം ഹോം പ്രഖ്യാപിച്ചു. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തൂമാണ്​ ഇത്​ സംബന്ധിച്ച നിർദേശം നൽകിയത്​. ജോലി സാന്നിധ്യം അത്യാവശ്യമായ ജോലികൾ ഒഴികെ മറ്റു ജീവനക്കാർക്കെല്ലാം ഉത്തരവ്​ ബാധകമാണ്​. ദുബൈയിലെ വിവിധ സ്കൂളുകൾ, ക്ലാസുകൾ ഓൺലൈനിലാക്കാനും തീരുമാനിച്ചിട്ടുണ്ട്​.

Read More

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ്,ഉല്‍സവബത്ത വിതരണം ഇന്ന് മുതൽ ആരംഭിക്കും

സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, ഓണം അഡ്വാന്‍സ് വിതരണം എന്നിവ ഇന്നു തുടങ്ങും.ഇതിനുവേണ്ടി വരുന്ന 630 കോടിയുള്‍പ്പടെ ആയിരം കോടിയുണ്ടെങ്കില്‍ ഓണക്കാലം കടന്നു കിട്ടുമെന്നാണ് ധനവകുപ്പ് കരുതുന്നത്. ക്ഷേമ പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത, വിവിധ സഹായങ്ങള്‍ തുടങ്ങിയ ഇനങ്ങളില്‍ 3500 കോടിയാണ് ചിലവ്. ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നിവയുടെ ബില്ലുകള്‍ ഇന്നലെ ട്രഷറിയില്‍ എത്തിത്തുടങ്ങി. ഇന്ന് പണം പോയിതുടങ്ങും. 

Read More