‘കശ്മീരിലെ ജനവിധി ഇന്ത്യയുടെ ദുർ​ഗതി മാറ്റും’; ഫറൂഖ് അബ്ദുള്ള

കശ്മീരിലെ ജനവിധി ഇന്ത്യയുടെ ദുർഗതി മാറ്റുമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം അധികാരത്തിൽ വരുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. കശ്മീർ ഭരിക്കേണ്ടത് ​ഗവർണറല്ല, ജനാധിപത്യ സർക്കാരാണ്. ആദ്യഘട്ട പോളിം​ഗ് ശതമാനം ഇന്ത്യ സഖ്യത്തിന് അനുകൂലമാണ്. കശ്മീർ പുനസംഘടന തികഞ്ഞ പരാജയമാണ്. സഖ്യത്തിൻ്റെ ഭാഗമാകേണ്ടെന്ന് പി ഡി പി സ്വയമെടുത്ത തീരുമാനമാണെന്നും ഫറൂഖ് അബ്ദുള്ള  പറഞ്ഞു. ചൈനയുടെ മുന്നേറ്റത്തെ ചെറുക്കാനും കേന്ദ്രസര്‍ക്കാരിനാകുന്നില്ലെന്ന് ഫറൂഖ് അബ്ദുള്ള വിമര്‍ശിച്ചു. മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കണമെന്നും…

Read More