ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: വി.ഡി സതീശന്‍

ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന്  പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇഷ്ടക്കാരനായ വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഗവര്‍ണറെ സമീപിച്ചത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവമാണെന്ന് സതീശന്‍ പറഞ്ഞു. ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാമെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ പറഞ്ഞു. രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണ്. കണ്ണൂർ സർവകലാശാല വിഷയം ഉയർത്തി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി…

Read More

‘താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ല’; ആരിഫ് മുഹമ്മദ് ഖാന്‍

ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ താന്‍ ചാന്‍സലറായിരിക്കെ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വന്തം കേസില്‍ വിധി പറയാന്‍ ആരെയും അനുവദിക്കില്ലെന്നും താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ ഇന്ന് വിളിച്ചുചേര്‍ത്ത അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടന്ന് ഗവര്‍ണര്‍ വീണ്ടും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി നല്‍കിയ മൂന്ന് കത്തുകളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.  2021 ഡിസംബര്‍ എട്ടിന് വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി…

Read More

 ‘മൈക്കു കണ്ടാല്‍ ഉടന്‍ താന്‍ പ്രതികരിക്കുന്നു’, മാധ്യമങ്ങള്‍ ശത്രുക്കളല്ലെന്ന് ഗവര്‍ണര്‍

മാധ്യമങ്ങള്‍ ശത്രുക്കളല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൈക്കു കണ്ടാല്‍ ഉടന്‍ താന്‍ പ്രതികരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ താന്‍ മാധ്യമങ്ങളോട് കടക്കു പുറത്ത് എന്നു പറയണോ. താന്‍ മാധ്യമങ്ങള്‍ക്ക് പരിഗണന നല്‍കുന്നു. അസാധാരണ സാഹചര്യത്തിലാണ് താന്‍ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെയും മുന്‍ മന്ത്രി കെ ടി ജലീലിനെയും രൂക്ഷമായി വിമര്‍ശിച്ചു. വിമാനത്തില്‍ അപമര്യാദയോടെ പെരുമാറിയതിന്…

Read More

കണ്ണൂർ വിസി പുനർനിയമനം, രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാർശന നടത്തി, മുഖ്യമന്ത്രി നൽകിയ മൂന്നു കത്തുകളും ഗവർണർ പുറത്തുവിട്ടു

കണ്ണൂർ വി.സി പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവർണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവർണർക്ക് മുഖ്യമന്ത്രി അയച്ച കത്തുകൾ പുറത്തുവിട്ടു.  വിസി പുനർനിയമനം ആവശ്യപ്പെട്ട് 2021 ഡിസംബർ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവർണർ വിശദീകരിക്കുന്നത്. രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാർശ നടത്തിയെന്നും ഗവർണർ ആരോപിക്കുന്നു. ചാൻസലർ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബർ 16 ന് ലഭിച്ചു. സർവ്വകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന്…

Read More