ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം

നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.  അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ്  പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‍സി എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.  ഒരു അഭിമുഖത്തിലാണ്…

Read More

അച്ഛനെ കുറിച്ച് വികാരഭരിതയായി നടി മാലാ പാര്‍വ്വതി

പഴയ ഓര്‍മകള്‍ പങ്കുവച്ച്, ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച് പല സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയിയല്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടി മാലാ പാര്‍വ്വതി ബാല്യത്തെ കുറിച്ചുള്ള ഓര്‍മകളല്ല, അച്ഛന്‍ എന്ന വികാരത്തെ കുറിച്ചാണ് പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് സംസാരിക്കുന്നത്. ജനുവരി 5, ഇന്ന് മാല പാര്‍വ്വതിയുടെ അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം തികയുകയാണ്. 2022 ജനുവരി 22 നായിരുന്നു ആ വിയോഗം. അച്ഛനെ കുറിച്ച് വളരെ ഇമോഷണലായി എഴുതിയ കുറിപ്പിനൊപ്പം, അച്ഛന്റെ മടിയിലിരുന്ന് എടുത്ത ഒരു പഴയ ബ്ലാക്ക് ആന്റ്…

Read More

മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക വീട്ടിലെത്തി കൈമാറി

ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങി ശ്രദ്ധ നേടിയ 87കാരി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് ലഭിച്ചത്. അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക നൽകി. മറിയക്കുട്ടിയുടെ പ്രതിഷേധം വൻ വാർത്താ പ്രാധാന്യം നേടിയതോടെ പ്രതിരോധവുമായി സിപിഎമ്മും അവരുടെ മുഖപത്രവും രംഗത്തിറങ്ങിയിരുന്നു. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പാർട്ടിയുടെ മുഖപത്രം ഒടുവിൽ മാപ്പു പറയുകയും ചെയ്തു. വിവാദം ഹൈക്കോടതിയിൽ എത്തിനിൽക്കെയാണ് മറിയക്കുട്ടിക്ക് ഒരു…

Read More