ബഹിരാകാശത്ത് 36000 കിമീ ഉയരത്തിൽ ‘സോളാർ ഡാം’ നിർമിക്കാനൊരുങ്ങി ചൈന; രാത്രിയും പകലും സൗരോര്‍ജ്ജം ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ,  സൗരോർജ്ജം പ്രയോജനപ്പെടുത്താൻ ഉദ്ദേശിച്ചുള്ള മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് ചൈന. ഭൂമിക്ക് മുകളിലുള്ള മറ്റൊരു ത്രീ ഗോർജസ് ഡാം പദ്ധതി എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ റിപ്പോർട്ട്  പദ്ധതിയെ വിശേഷിപ്പിച്ചത്.  നിലവിൽ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടാണ് യാങ്സീ നദിയിലെ ത്രീ ​ഗോർജസ് അണക്കെട്ട്.   പ്രമുഖ ചൈനീസ് റോക്കറ്റ് ശാസ്ത്രജ്ഞനായ ലോംഗ് ലെഹാവോയാണ് ആശയം രൂപപ്പെടുത്തിയത്. ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ ഉയരത്തിൽ ഒരു കിലോമീറ്റർ…

Read More