
വർക്കല കൊലപാതകത്തിൽ പ്രതി ഗോപുവിൻറെ അറസ്റ്റ് രേഖപ്പെടുത്തി
വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി ഗോപുവിൻറെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തിൽ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 1.30 ഓടെയാണ് സംഗീത ക്രൂരമായി കൊല്ലപ്പെട്ടത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ മറ്റൊരു നമ്പറിൽ ചാറ്റ് ചെയ്ത് രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കിയാണ് സുഹൃത്തായ ഗോപു ആക്രമിച്ചത്. ഹെൽമെറ്റ് ധരിച്ചാണ് ഗോപു സംഗീതയെ കാണാനെത്തിയത്. എന്നാൽ സംസാരത്തിനിടെ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ കയ്യിൽ…