
ഒരു വര്‍ഷം എടുത്തു ആ തീരുമാനത്തിലേക്ക് എത്താൻ, കല്യാണം കഴിഞ്ഞ ശേഷം കൂടുതല്‍ പ്രണയിക്കാന്‍ തുടങ്ങി!; ജിപിയും ഗോപികയും
മലയാളികളുടെ പ്രിയ അവതാരകനാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജി പി. ബിഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ജിപി ശ്രദ്ധേയനാവുന്നത്. പിന്നീട് സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജിപിയെ ഭര്‍ത്താവായി കിട്ടണമെന്ന് ആഗ്രഹിച്ച ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ ആഗ്രഹങ്ങളൊക്കെ മറികടന്ന് കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹിതനാകുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ഗോപിക അനില്‍ ആയിരുന്നു വധു. സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ ഗോപികയും ജിപിയും അവരുടെ…