
‘പിടിക്കാനോ വളക്കാനോ ഒടിക്കാനോ പറ്റുന്ന ഒന്നല്ല പെണ്ണ്, സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം’; ഗോപി സുന്ദർ
സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വരുന്ന മിക്ക കമന്റുകൾക്കും മറുപടി നൽകുന്നയാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ ഇതാണോ പുതിയ ആളെന്നും മറ്റും ചോദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ മോശം കമന്റിട്ട മണിക്കുട്ടൻ എന്നയാൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ഗോപി സുന്ദർ. ‘പെണ്ണുപിടിയൻ’ എന്നായിരുന്നു കമന്റ്. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. ‘നിനക്ക് പിടിക്കാൻ മാത്രമേ അറിയൂ എന്ന് എനിക്ക് മനസിലായി. പെണ്ണുങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ….