
‘ഭീകരവാദി’ പരാമര്‍ശം; തത്കാലം നിയമനടപടിക്കില്ലെന്ന് കെടി ജലീല്‍
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് നടത്തിയ ഭീകരവാദി പരാമര്‍ശത്തില്‍ തത്കാലം നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് കെടി ജലീല്‍. നിയമനടപടി വേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനം. ജലീല്‍ എന്ന പേരുകാരനായി വര്‍ത്തമാന ഇന്ത്യയില്‍ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുമ്പില്‍ പോകാന്‍ മനസ് അനുവദിക്കുന്നില്ലെന്നും ജലീല്‍ പറഞ്ഞു. ഇത് തന്റെ മാത്രം ആശങ്കയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരുടെയെല്ലാം ഉല്‍കണ്ഠയാണെന്ന് ജലീല്‍ കൂട്ടിച്ചേര്‍ത്തു. നിയമ നടപടിയെ കുറിച്ച് സൂചിപ്പിച്ച്, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത വി.ടി ബല്‍റാം അടക്കമുള്ളവരോട് നന്ദിയുണ്ടെന്നും ജലീല്‍…