
ഡൽഹിയിൽ മുൻകാമുകൻറെ മുഖത്ത് ആസിഡൊഴിക്കാൻ ക്വട്ടേഷൻ; വനിതാ ഗ്രാഫിക് ഡിസൈനർ പിടിയിൽ
ഡൽഹിയിൽ മുൻകാമുകൻറെ മുഖത്ത് ആസിഡൊഴിക്കാൻ ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയ വനിതാ ഗ്രാഫിക് ഡിസൈനറും സുഹൃത്തും പോലീസ് പിടിയിൽ. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജൂൺ 19നാണ് സംഭവം. ഓംകർ കുമാർ(24) എന്ന യുവാവിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി അടുപ്പത്തിലായിരുന്നു ഓംകറും ഗ്രാഫിക് ഡിസൈനറായ യുവതിയും. ഇയാളും ഗ്രാഫിക് ഡിസൈനറാണ്. ഈയിടെ മറ്റൊരു യുവതിയുമായി ഓംകറിൻറെ വിവാഹനിശ്ചയം നടത്തിയിരുന്നു. തന്നെ മറക്കണമെന്നും ഇല്ലെങ്കിൽ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുമെന്നും ഓംകർ മുൻകാമുകിയെ ഭീഷണിപ്പെടുത്തി. ഇതിനെ…