നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ ഗുണ്ടയെ വെട്ടിക്കൊന്നു; സംഭവം എറണാകുളത്ത്

ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. നെടുമ്പാശേരി അത്താണി സ്വദേശിയായ വിനു വിക്രമൻ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്ക് മുൻപിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ വിനു 2019-ൽ ഗുണ്ടാ നേതാവ് തുരുത്തിശേരി സ്വദേശി ബിനോയിയെ നടുറോഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു  

Read More

തമിഴ്നാട്ടിൽ ഗുണ്ടകളെ വെടിവച്ച് കൊന്ന് പൊലീസ്; കൊല്ലപ്പെട്ടത് പത്തോളം കൊലക്കേസുകളിലെ പ്രതികൾ

പത്തിലധികം കൊലക്കേസുകളിൽ പ്രതിയായ രണ്ട് ഗുണ്ടകളെ തമിഴ്നാട് പൊലീസ് വെടി വച്ച് കൊന്നു. രമേശ്‌, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് സമീപം ഗുടുവഞ്ചേരിൽ പുലർച്ചെ മൂന്നരയ്ക്കാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ട വിനോദ് പത്തും രമേശ്‌ അഞ്ചും കൊലക്കേസുകളിൽ പ്രതിയാണ്. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നും ജീവൻ രക്ഷിക്കാൻ പ്രതികളെ വെടിവെക്കുകയായിരുന്നു എന്നാണ് സംഭവത്തിൽ പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ പൊലീസ് ഏറ്റുമുട്ടൽ കൊല നടത്തിയെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇന്ന്…

Read More

ഗുണ്ടാബന്ധമുള്ള പൊലിസുദ്യോഗസ്ഥർക്കെതിരെയുള്ള നടപടിക്ക് വേഗം കൂട്ടണമെന്ന് ആഭ്യന്തരവകുപ്പ് 

ഗുണ്ടാബന്ധമുള്ള പൊലിസുദ്യോഗസ്ഥർക്കെതിരെയുള്ള നടപടികളുടെ വേഗം കുറഞ്ഞതോടെ കർശനനടപടിയെടുക്കാൻ  ആഭ്യന്തരവകുപ്പിന്റെ നിർദേശം. ഗുണ്ടാബന്ധമുള്ള പൊലീസുദ്യോഗസ്ഥരുടെ കാര്യത്തിൽ എന്തൊക്കെ നടപടി വേണമെന്ന കാര്യം നാളെ പൊലീസ് ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും.  ജില്ലാ പൊലീസ് മേധാവികൾ, ഡിഐജിമാർ,ഐജിമാർ എഡിജിപിമാർ  ഉൾപ്പെടെ സംസ്ഥാനത്തെ ക്രമസമാധാന –ഇന്റലിജൻസ്  ചുമതലയുള്ള എല്ലാ ഉന്നത പൊലീസുദ്യോഗസ്ഥരും തിരുവനന്തപുരത്തു ചേരുന്ന യോഗത്തിൽ പങ്കെടുക്കും.  മൂന്നു മാസത്തിലൊരിക്കൽ ചേരുന്ന ഇൗ യോഗത്തിന്റെ ഇപ്പോഴത്തെ പ്രധാന അജൻഡ പൊലീസ് – ഗുണ്ടാ ബന്ധമാണ്.  ക്രിമിനൽ കേസുകളിൽപ്പെട്ട സിഐമാരായ 5 പേരെക്കൂടി…

Read More