
ഗൂഗിളിന്റെ വാലറ്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു
ഡിജിറ്റൽ വാലറ്റ് ആപ്പായ ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. 2022 ൽ യുഎസിൽ ആദ്യമായി അവതരിപ്പിച്ച ഗൂഗിൾ വാലറ്റ് രണ്ട് വർഷത്തിനുശേഷമാണ് ഗൂഗിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡിജിറ്റൽ പെയ്മെന്റ്കൾ അടക്കം ചെയ്യാനാണ് യുഎസിൽ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നത് എങ്കിലും ഇന്ത്യയിൽ ഗൂഗിൾ വാലറ്റ് ഡിജിറ്റൽ പെയ്മെന്റുകൾ ചെയ്യാനല്ല ഉപയോഗിക്കുക. ഉപഭോക്താക്കളുടെ രേഖകൾ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാൻ അനുവദിക്കുന്ന ഡിജിറ്റൽ പേഴ്സ് ആണ്…