ഹൈടെക് ആകാന്‍ കെഎസ്ആര്‍ടിസി; ഗൂഗിള്‍ മാപ്പിലൂടെ ഇനി ബസുകളുടെ വരവും പോക്കും അറിയാം;

കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂരബസുകള്‍ ഗൂഗിള്‍മാപ്പിലേക്ക് പ്രവേശിക്കുന്നു. യാത്രക്കാര്‍ക്ക് ഗൂഗിള്‍ മാപ്പ് നോക്കി ബസുകളുടെ വരവും പോക്കും അറിയാനാകും. ആദ്യഘട്ടത്തില്‍ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലെ ദീര്‍ഘദൂരബസുകളാണ് ഗൂഗിള്‍മാപ്പിലേക്ക് കയറുന്നത്. വഴിയില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പുനോക്കി ബസുകളുടെ സമയക്രമം അറിയാനാകും. ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. 1200 സൂപ്പര്‍ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ ഷെഡ്യൂള്‍ ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് മാറ്റിയിട്ടുണ്ട്.ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇവ പ്രവര്‍ത്തനക്ഷമമായാല്‍ ബസുകളുടെ തത്സമയ യാത്രാവിവരവും (ലൈവ് ലൊക്കേഷനും) യാത്രക്കാര്‍ക്ക് പങ്കുവെക്കാനാകും. സിറ്റി സര്‍ക്കുലര്‍, ബൈപ്പാസ്…

Read More

ഡാർക്ക് വെബിലൂടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ? കണ്ടെത്താൻ പുതിയ ഫീച്ചറുമായി ഗൂഗിൾ

സൈബർ ലോകത്തെ ഇരുണ്ട ഇടനാഴി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാർക്ക് വെബിലൂടെ നമ്മുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് അറിയാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഉപഭോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിലൂടെ കണ്ടെത്താൻ സഹായിക്കുന്നതിനായാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. ഗൂഗിളിന്റെ പുതിയ ഫീച്ചർ അനുസരിച്ച്, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ എന്തെങ്കിലും ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടോയെന്നും മറ്റും അറിയുന്നതിനായി ഡാർക്ക് വെബ് സ്കാൻ ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ. ഉപഭോക്താക്കളുടെ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ…

Read More

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം: മുന്നറിയിപ്പ്

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്ബ്യൂട്ടര്‍ എമര്‍ജൻസി റെസ്‌പോണ്‍സ് ടീം രംഗത്ത്. ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. ഗൂഗിള്‍ ക്രോം പതിപ്പ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയ ഉയര്‍ന്ന അപകടസാധ്യത മുന്നറിയിപ്പ് പറയുന്നത്. ഇന്ത്യയിലെ കമ്ബ്യൂട്ടര്‍ എമര്‍ജൻസി റെസ്‌പോണ്‍സ് ടീം പുതുതായി കണ്ടെത്തിയ പിഴവുകളെ ഉയര്‍ന്ന അപകടസാധ്യതയുള്ളത് എന്നാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും….

Read More

ഭൂകമ്പ മുന്നറിയിപ്പ് സന്ദേശം ഫോണിൽ; പുതിയ ഫീച്ചർ ഇന്ത്യയിലവതരിപ്പിച്ച് ഗൂഗിൾ

ഭൂകമ്പ സാധ്യത മേഖലകളിൽ പ്രാദേശിക ഭാഷകളിൽ ഫോണിൽ സന്ദേശം ലഭിക്കുന്ന പുതിയ സംവിധാനവുമായി ഗൂഗിൾ. ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം എന്ന ഈ ഫീച്ചർ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഫോണിലെ അക്സിലറോ മീറ്റർ പോലുള്ള സെൻസറുകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. നാഷ്ണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, നാഷ്ണൽ സീസ്മോളജി സെന്റർ എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ ഈ ഫീച്ചർ വികസിപ്പിച്ചത്. റിക്ടർ സ്‌കെയിലിൽ 4.5നു മുകളിൽ തീവ്രതയുള്ള ഭൂകമ്പസമയത്ത് ഫോണിൽ ജാഗ്രതാ നിർദേശം ലഭിക്കും. സുരക്ഷക്കായി…

Read More

വെബ്‌സൈറ്റുകളും ലോൺ ആപ്പുകളും നീക്കണം; ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ് നൽകി കേരളാ പൊലീസ് 

സംസ്ഥാനത്ത് വർധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളിൽ പൊലീസിന്റെ കടുത്ത നടപടി. 72 വെബ്‌സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പൊലീസ് നോട്ടീസ് നൽകി.  കേരളാ പൊലീസ് സൈബർ ഓപ്പറേഷൻ എസ് പിയാണ് നോട്ടീസ് നൽകിയത്. തട്ടിപ്പ് നടത്തുന്ന ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

Read More

‘ബാർഡ്’ ഇനി അറബിയും പറയും ഒപ്പം മലയാളവും ; 43 ഭാഷകളിൽ ലഭ്യം

ഗൂഗിളിന്റെ നിർമിത ബുദ്ധി ചാറ്റ് ബോട്ടായ ‘ബാർഡിൽ’ പുതിയ അപ്ഡേഷനുകൾ വരുത്തി ഗൂഗിൾ . അ​റ​ബി​ക് ഉ​ൾ​പ്പെ​ടെ 43 ഭാ​ഷ​ക​ളി​ൽ കൂ​ടി മറുപടി ലഭിക്കുന്ന തരത്തിലാണ് ‘ബാർഡ്’ പുറത്തിറക്കിയിരിക്കുന്നത്. ഈ​ജി​പ്​​ഷ്യ​ൻ, സൗ​ദി, ഇ​മാ​റാ​ത്തി എ​ന്നി​വ ഉ​ൾ​പ്പെ​ടെ 16 പ്രാ​ദേ​ശി​ക അ​റ​ബി സം​സാ​ര ശൈ​ലി​യി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ‘ബാർ​ഡ്​’ ചാ​റ്റ്​​ബോ​ട്ട്​ മ​റു​പ​ടി പ​റ​യും. അ​റ​ബ്​ നാ​ടു​ക​ളി​ലെ ഉ​പ​ഭോക്താക്ക​ളെ ല​ക്ഷ്യമി​ട്ടാ​ണ്​ പു​തി​യ സം​വി​ധാ​നം ഗൂ​ഗി​​ൾ ബാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടുത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ 239 രാ​ജ്യ​ങ്ങ​ളി​ലാ​യി 49 ​ഭാ​ഷ​ക​ളി​ൽ ബാ​ർ​ഡ്​ ല​ഭ്യ​മാ​കു​മെ​ന്നാ​ണ്​ ഗൂ​ഗി​​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ…

Read More