പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്താ പ്രചരണം: തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്ത് ഗൂഗിള്‍

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്ത് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച്, യൂട്യൂബ് എന്നിവയിലൂടെ വിശ്വാസയോഗ്യമായ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, എങ്ങനെ വോട്ട് ചെയ്യണം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ പുറത്തുവിട്ട ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു. ഇത് കൂടാതെ ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളുടേയും ഫാക്ട് ചെക്കര്‍മാരുടേയും കണ്‍സോര്‍ഷ്യമായ ഇന്ത്യ ഇലക്ഷന്‍ ഫാക്ട് ചെക്കിങ് കളക്ടീവായ ‘ശക്തി’ യ്ക്ക് ഗൂഗില്‍ പിന്തുണ നല്‍കും. ഓണ്‍ലൈനിലെ തെറ്റായ വിവരങ്ങള്‍…

Read More

നീക്കം ചെയ്തത് 2200 വ്യാജ ലോൺ ആപ്പുകൾ; കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ

ഒരു വർഷക്കാലയളവിൽ നീക്കം ചെയ്ത വ്യാജ ലോൺ ആപ്പുകളുടെ കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിൽ 2200 വ്യാജ ലോൺ ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നീക്കം ചെയ്തിട്ടുള്ളത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. അതേസമയം, 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെ ഏകദേശം 4000 ലോൺ ആപ്പുകളാണ് ഗൂഗിൾ റിവ്യൂ ചെയ്തത്. ഇതിൽ 2500 എണ്ണം നീക്കം ചെയ്തിട്ടുണ്ട്. ലോൺ ആപ്പുകൾക്ക് പ്ലേ സ്റ്റോറിൽ…

Read More

ഇന്റർനെറ്റിൽ തിരയാൻ പുതിയ വഴി; ഗൂഗിൾ ‘സർക്കിൾ ടു സെർച്ച്’ ഫീച്ചർ അവതരിപ്പിച്ചു

തെരച്ചിൽ എളുപ്പമാക്കുന്നതിന് ‘സെർക്കിൾ ടു സെർച്ച് ഫീച്ചർ’ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയോടെയാണ്‌ ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് സ്ക്രീനിൽ നമ്മൾ കാണുന്ന എന്തും സെർച്ച് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണിത്. ഒരു ആപ്പിൽ നിന്നും മറ്റൊരു ആപ്പിലേക്ക് പോകാതെ തന്നെ സ്ക്രീനിൽ കാണുന്ന വസ്തുവിൻമേൽ ഒന്ന് ടാപ്പ് ചെയ്തോ വൃത്തം വരച്ചോ ആ വസ്തുവിനെക്കുറിച്ച് സെർച്ച് ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഫോണിൽ നമ്മൾ ഒരു ഉൽപ്പന്നം പരിചയപ്പെടുത്തുന്ന വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം…

Read More

നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ

നൂറുകണക്കിന് ഹാർഡ് വെയർ, വോയ്സ് അസിസ്റ്റന്റ്, എൻജിനീയറിങ് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. ആറു ശതമാനം ജീവനക്കാരെ (12,000 പേർ) ഒഴിവാക്കുമെന്ന് ഒരു വർഷം മുമ്പ് കമ്പനി വ്യക്തമാക്കിയിരുന്നു. ലോകത്തിലെ വിവിധ വൻകിട ടെക് കമ്പനികൾ കഴിഞ്ഞ വർഷം ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ 20,000 പേരെയാണ് ഒഴിവാക്കിയത്. ഈയാഴ്ച ആമസോൺ പ്രൈം വിഡിയോ, സ്റ്റുഡിയോ യൂനിറ്റുകളിലെ നൂറുകണക്കിന് ജോലിക്കാരെ ഒഴിവാക്കി. ലൈവ് സ്ട്രീം പ്ലാറ്റ്ഫോമായ ട്വിച്ചിൽനിന്ന് 500 ജീവനക്കാരെ ഒഴിവാക്കുമെന്ന്…

Read More

ക്രോം ബ്രൗസറിൽ പുതിയ അപ്ഡേറ്റ് എത്തി

ഉപഭോക്തൃ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്ന പുതിയ അപ്ഡേറ്റുമായി ഗൂഗിൾ എത്തി. ക്രോം ബ്രൗസറിലാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ പാസ്‌വേഡ് ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നാൽ, അത് അലർട്ട് രൂപത്തിൽ ഉപഭോക്താക്കളെ അറിയിക്കുന്ന ഫീച്ചറിനാണ് രൂപം നൽകിയിരിക്കുന്നത്. ഇതിലൂടെ അക്കൗണ്ടിന് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നതാണ്. സേഫ്റ്റി ചെക്ക് എന്ന പേരിലാണ് പുതിയ അപ്ഡേഷൻ എത്തിയിരിക്കുന്നത്. സുരക്ഷാ പരിശോധന നടപടികൾ ഓട്ടോമാറ്റിക്കായി നിർവഹിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ അപ്ഡേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താവ് മാനുവൽ ആയി ചെയ്യുമ്പോൾ…

Read More

ക്രോം ബ്രൗസറുകളിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്താനൊരുങ്ങി ഗൂഗിൾ; 2024 ജനുവരി 4 മുതലാണ് നടപടി

ക്രോം ബ്രൗസറുകളിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്താനൊരുങ്ങി ഗൂഗിൾ. 2024 ജനുവരി 4 മുതലാണ് ഗൂഗിൾ ക്രോം ബ്രൗസറിൽ നിന്ന് കുക്കീസ് നീക്കം ചെയ്യുക. ഇന്റർനെറ്റിൽ വിവിധ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ ശേഖരിക്കുന്ന ഡാറ്റയാണ് കുക്കീസ്. ഇന്റർനെറ്റിൽ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാനും, ഉപഭോക്താക്കളുടെ ഓൺലൈൻ പെരുമാറ്റം പിന്തുടരാനും, താൽപ്പര്യമുള്ള വിഷയങ്ങളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനുമെല്ലാം കുക്കീസ് ഉപയോഗപ്പെടുത്താറുണ്ട്. അതേസമയം, ഉപഭോക്താക്കൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾ അല്ലാത്ത, മറ്റു വെബ്സൈറ്റുകൾ സൃഷ്ടിക്കുന്ന കുക്കീസിനെയാണ് തേഡ് പാർട്ടി കുക്കീസ് എന്ന് പറയുന്നത്. ഈ…

Read More

അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗിളും

ഗൂഗുളിന്റെ പ്രശസ്തമായ മെസേജിങ്ങ് സേവനമാണ് ‘ഗൂഗിൾ മെസേജ്’. ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റ് മെസേജുകളും പരസ്പരം കൈമാറാൻ അവസരം ഒരുക്കുന്ന സേവനം നിരവധി പേരാണ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഗൂഗിൾ മെസേജിൽ അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം വരുന്നു. വാട്സ്ആപ്പിന്റെ ചുവടുപിടിച്ചാണ് പുതിയ മാറ്റം എത്തുന്നത്. ആപ്പിന്റെ ബീറ്റാ പതിപ്പിൽ കണ്ടെത്തിയ കോഡ് അനുസരിച്ച്, പുതിയ ഫീച്ചർ കണ്ടെത്തിയത് ‘TheSPandroidട’ ആണ്. ഒരിക്കൽ അയച്ച സന്ദേശം പിന്നീട് എഡിറ്റു ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചർ. ഇതിനായി കമ്പനി ചില…

Read More

2023 ല്‍ ലോകം ​ഗൂ​ഗിളില്‍ ഏറ്റവുമധികം തിര‍ഞ്ഞ 10 സിനിമകള്‍

സെര്‍ച്ച് എന്‍ജിന്‍ വഴിയുള്ള ഈ വര്‍ഷത്തെ ട്രെന്‍ഡുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. വിവിധ വിഭാഗങ്ങള്‍ തരംതിരിച്ചുള്ള ലിസ്റ്റുകളില്‍ സിനിമകളുമുണ്ട്. ലോകത്ത് ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ബാര്‍ബിയാണ്. രണ്ടാമത് ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പണ്‍ഹെയ്‍മര്‍. മൂന്നാം സ്ഥാനത്തുള്‍പ്പെടെ ആദ്യ പത്തില്‍ 3 ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍റെ ജവാനും പത്താം സ്ഥാനത്ത് അദ്ദേഹം തന്നെ നായകനായ പഠാനും. എന്നാല്‍ പഠാനേക്കാള്‍ സെര്‍ച്ച് ചെയ്യപ്പെട്ട മറ്റൊരു ബോളിവുഡ് ചിത്രമാണ്…

Read More

ജിബോര്‍ഡില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍

ജിബോര്‍ഡില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. പുതിയ ഫീച്ചര്‍ പ്രകാരം ജിബോര്‍ഡിലും ഇനി അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്യാനാകും. ചിത്രങ്ങളില്‍ നിന്ന് അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്യുന്ന ലെന്‍സ് ആപ്ലിക്കേഷന്റെ അതേ പ്രക്രിയയാണ് ഇവിടെയും. ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്‌നിഷന്‍ എന്ന സംവിധാനമാണ് ചിത്രങ്ങളിലുള്ള അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്ത് കോപി പേസ്റ്റ് ചെയ്യുന്നതിനായി ഗൂഗിള്‍ ഉപയോഗിക്കുന്നത്. 9to5Google ഗൂഗിളിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ട്രാന്‍സ്ലേറ്റ്, പ്രൂഫ്‌റീഡ് എന്നീ ഓപ്ഷനുകള്‍ക്കൊപ്പമാണ് സ്‌കാന്‍ ടെക്സ്റ്റും ദൃശ്യമാകുക. സ്‌കാന്‍ ടെക്സ്റ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക്…

Read More

ഗൂഗിൾ പ്രതിവർഷം ഒന്നരലക്ഷം കോടിയിലേറെ ആപ്പിളിനു നൽകുന്നതെന്തിന്?

ലോക ടെക് വ്യവസായത്തിലെ ഭീമനായ ഗൂഗിൾ പ്രതിവർഷം ആപ്പിളിനു നൽകുന്നത് കോടികളാണ്. ആപ്പിളിനു മാത്രമല്ല, മറ്റു ടെക് കന്പനികൾക്കും ഗൂഗിൾ പണം നൽകുന്നു. ആ​പ്പി​ൾ ഐ​പാ​ഡ്, മാ​ക്, ഐ​ഫോ​ൺ തുടങ്ങിയവയിൽ ഗൂ​ഗി​ളി​നെ ഡി​ഫോ​ൾ​ട്ട് സെ​ർ​ച്ച് എ​ൻജി​നാ​ക്കുന്നതിനാണ് ഗൂഗിൾ കോടികൾ ചെലവഴിക്കുന്നത്. ആപ്പിളും ഗൂഗിളും വർഷങ്ങളോളം നീണ്ട കേസുകളുണ്ടായിരുന്നു. എന്നാലും ഇരു കന്പനികളും പ​ര​സ്‌​പ​ര ധാ​ര​ണ​യോ​ടെ​യാ​ണ് മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ന്യൂ​യോ​ർ​ക്ക് ടൈം​സിന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2021 ൽ 18,000 ​കോ​ടി ഡോ​ള​റാ​ണ് (1.5 ല​ക്ഷം കോ​ടി) ഈ ​വ​കു​പ്പി​ൽ ഗൂ​ഗി​ൾ…

Read More