
നഗരങ്ങൾ 360 ഡിഗ്രിയിൽ കാണാം; ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഉടൻ ഒമാനിലെത്തും
ഒമാനിലെ റോഡുകൾ വെർച്വൽ വ്യൂ ഫീച്ചറിലൂടെ കവർ ചെയ്യുന്നതിനുള്ള പദ്ധതി ഗൂഗിൾ നടപ്പാക്കുന്നു. ഗതാഗത, ആശയ വിനിമയ, വിവര സാങ്കേതിക മന്ത്രാലയം, നാഷനൽ സർവേ അതോറിറ്റിയുടെയും പ്രതിരോധ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ 2025വരെ തുടരും. സുൽത്താനേറ്റിലെ പ്രധാന തെരുവുകളുടെയും നഗരങ്ങളുടെയും പനോരമിക് ചിത്രങ്ങളാണ് എടുക്കുക. ഇതിലൂടെ ഉപയോക്താക്കൾക്ക് ഈ തെരുവുകളുടെയും പ്രദേശങ്ങളുടെയും 360 ഡിഗ്രിയിലുള്ള ചിത്രങ്ങൾ അനുഭവിച്ചറിയാൻ സാധിക്കും. രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ പ്രധാന നഗരങ്ങളായ…