
ഗൂഗിൾ മാപ്പ് ചതിച്ചാശാനേ…,എയർപോർട്ടിലെത്താൻ ഒന്നര മണിക്കൂർ; എത്തിച്ചത് മൂന്ന് മണിക്കൂർ കൊണ്ട്, വിമാനം അതിന്റെ വഴിക്കുപോയി
ഗൂഗിൾ മാപ്പ് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നഗരത്തിലായാലും നാട്ടിൻപുറങ്ങളിലൂടെയായാലും വഴി പരിചയമില്ലാത്തവർക്ക് ഹ്രസ്വ-ദീർഘദൂര യാത്രകൾക്ക് ഉറ്റ ചങ്ങാതിയാണ് ഗൂഗിൾ മാപ്പ്. എന്നാൽ ഗൂഗിൾ മാപ്പിനെ വിശ്വസിച്ചു യാത്ര ചെയ്തവർ വലിയ അപകടങ്ങളിലും അബദ്ധങ്ങളിലും അകപ്പെട്ടിട്ടുണ്ട്. എങ്കിലും ഗൂഗിൾ മാപ്പ് യാത്രികരുടെ ഉറ്റസുഹൃത്തുതന്നെ. എന്നാൽ ഗൂഗിൾ മാപ്പിനെ വിശ്വസിച്ചാൽ പണികിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് പറയുകയാണ് ഒരു യുവാവ്. അദ്ദേഹത്തിനു വിമാനം നഷ്ടമായെന്നു മാത്രമല്ല, വലിയ സാമ്പത്തികനഷ്ടവുമുണ്ടായി. ആശിഷ് കച്ചോലിയ എന്ന യുവാവാണ് തന്റെ അനുഭവം സമൂഹമാധ്യമമായ…