പുതിയ ടെക് പ്രഖ്യപനങ്ങളുമായി ഗൂഗിള്‍; ഗൂഗിള്‍ ഐ/ഓ മെയ് 14 ന്

ഗൂഗിള്‍ എല്ലാവർഷവും ഡിവലപ്പര്‍മാര്‍ക്കായി നടത്തുന്ന സമ്മേളനമാണ് ഐ/ഓ. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ നടത്തുന്ന പ്രസംഗം തന്നെയായിരിക്കും കോൺഫെറൻസിലെ പ്രധാന ആകര്‍ഷണം. എഐ മുതൽ, ആന്‍ഡ്രോയിഡ് ഓഎസില്‍ വരെ ​ഗൂ​ഗിൾ അവതരിപ്പിക്കാൻ പോകുന്ന പുതുമകള്‍ ഈ വേദിയിലായിരിക്കും അനാവരണം ചെയ്യുക. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഷോര്‍ലൈന്‍ ആംഫിതിയറ്ററില്‍ മോയ് 14 നാണ് കോൺഫെറൻസ് ന‌ടക്കാനിരിക്കുന്നത്. ‌ പല പ്രധാന പ്രഖ്യാപനങ്ങളും സമ്മേളനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് 15ല്‍ കമ്പനി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സമ്മേളനത്തിൽ ഉണ്ടാകും എന്നാണ്…

Read More