ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ; കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പ്

ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സേർട്ട്ഇൻ) മുന്നറിയിപ്പ്. ക്രോം ബ്രൗസറിന്റെ ഡെസ്‌ക്ടോപ്പ് ഉപഭോക്താക്കൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിരവധി സുരക്ഷാ പഴുതുകൾ ബ്രൗസറിലുണ്ടെന്ന് സേർട്ട് ഇൻ വിദഗ്ദർ പറയുന്നു. അവ ദുരുപയോഗം ചെയ്താൽ കംപ്യൂട്ടറുകളുടെ നിയന്ത്രണം കയ്യടക്കാൻ ഹാക്കർമാർക്ക് സാധിക്കും. അടിയന്തിരമായ ക്രോം ബ്രൗസറുകൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാണ് സർക്കാർ ഏജൻസിയുടെ മുന്നറിയിപ്പ്. ഗൂഗിൾ ക്രോമിന്റെ കോഡ് ബേസിലാണ് പ്രശ്നം കണ്ടെത്തിയത്. ഇതിന്റെ വിശദാംശങ്ങൾ സെർട്ട് ഇൻ പുറത്തിറക്കിയ ‘വൾനറബിലിറ്റി…

Read More

കംപ്യൂട്ടറിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്ക് ഹൈ റിസ്ക് മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

കംപ്യൂട്ടറുകളിൽ ഗൂഗിൾ ക്രോം വെബ് ബ്രൗസർ ഉപയോഗിക്കുന്നവ‍ർക്കായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഹൈ റിസ്ക് മുന്നറിയിപ്പ് പുറത്തിറക്കി. നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെയും മറ്റും ചോർച്ച ഒഴിവാക്കുന്നതിനും ഇന്റർനെറ്റിലൂടെയുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനും ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം എന്നാണ് ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയ അറിയിപ്പിലെ നിർദേശം. ക്രോം ബ്രൗസറിൽ ഒന്നിലധികം സുരക്ഷാ വീഴ്ചകള്‍ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തി തട്ടിപ്പുകാർക്ക് വിദൂരത്ത് ഇരുന്നുകൊണ്ടുതന്നെ നിങ്ങളുടെ കംപ്യൂട്ടറുകളിൽ ഒരു പ്രത്യേക കോഡ് പ്രവര്‍ത്തിപ്പിക്കാനും സുരക്ഷാ…

Read More