‘അമ്മാതിരി കമന്റ് വേണ്ടകേട്ടോ’; മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

നവകേരള സദസിന്റെ തുടർച്ചയായി നടക്കുന്ന ‘മുഖാമുഖം’ പരിപാടിയിൽ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ നല്ല പ്രസംഗം കാഴ്ചവച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോൾ ‘അമ്മാതിരി കമന്റ് വേണ്ട, അടുത്തയാളെ വിളിച്ചോ’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പരിപാടി നടന്നത്. ഇതിന് മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കാസർകോട് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിൽ സംസാരിച്ച് തീരുന്നതിന് മുമ്പ് മെമന്റോ കൈമാറാൻ അനൗൺസ്‌മെന്റ് ചെയ്തതിനെ തുടർന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു….

Read More