‘പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം, സമൂഹമാധ്യമങ്ങളിൽ വരുന്നതെല്ലാം വിശ്വസിക്കരുത്’; വിജയ്

വിദ്യാഭ്യാസമുള്ളവർ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് നടൻ വിജയ്. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള നിലപാടും വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ വിജയ് വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. നിങ്ങൾ ഏത് മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവൊ അതിനായി കഠിനാധ്വാനം ചെയ്യണമെന്ന് നടൻ പറഞ്ഞു. നല്ല ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ എന്നിവർ മാത്രമല്ല നല്ല നേതാക്കളെയാണ് ഇപ്പോൾ തമിഴ്നാടിന് ആവശ്യമെന്നും വിജയ് പറഞ്ഞു. നന്നായി പഠിക്കുന്നവരും വിദ്യാസമ്പന്നരായ ചെറുപ്പക്കാരും രാഷ്ട്രീയത്തിലേക്ക് വരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തെറ്റും ശരിയും…

Read More