
മെഗാ ബാറ്റ്; ചിറക് വിരിച്ചാൽ ഒരാൾ പൊക്കം; ലോകത്തിലെ ഏറ്റവും വലിയ വവ്വാൽ
വവ്വാലുകൾ അത്ര ജനപ്രിയരല്ല. പ്രേതസിനിമകളിലെ അഥിതി വേഷം അവർക്ക് ഒരു ഹൊറർ എഫെക്റ്റ് കൊടുത്തിട്ടുണ്ട്. മാത്രമല്ല നിപ്പ, കോവിഡ്, തുടങ്ങി ഒട്ടേറെ വൈറസുകളുടെ വാഹകർ എന്ന ചീത്തപേര് വേറയും. നമ്മളുൾപ്പെടുന്ന സസ്തനികുടുംബത്തിലെ ഒരു പ്രധാനപ്പെട്ട അംഗമാണ് വവ്വാൽ. ലോകത്തെമ്പാടുമായി ഇതുവരെ 1400 വിഭാഗങ്ങളിലുള്ള വവ്വാലുകളെ കണ്ടെത്തിയിട്ടുണ്ട്, ഇന്നിയും ധാരാളം വിഭാഗങ്ങളെ കണ്ടെത്താനുണ്ട്. ഇതിൽ പല വലിപ്പത്തിലുള്ള വവ്വാലുകളുണ്ട്. ഇവയുടെ കൂട്ടത്തിലെ വമ്പൻമാരാണ് മെഗാബാറ്റ്. ഇതിൽ തന്നെ ഫ്ലയിങ് ഫോക്സ് ഗണത്തിലുള്ളവയാണ് ഏറ്റവും വലുത്. ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും…