
ഗോൾഡൻ ബീച്ച് അവാർഡ് ; ലോകത്തെ മികച്ച ബീച്ചുകളുടെ പട്ടികയിൽ ഇടം നേടി സൗദിയിലെ ഉംലജ് ബീച്ച്
ഈ വർഷത്തെ ഗോൾഡൻ ബീച്ച് അവാർഡിൽ ലോകത്തിലെ ഏറ്റവും മികച്ച 100 ബീച്ചുകളുടെ പട്ടികയിൽ ഇടംനേടി സൗദിയിലെ ഉംലജ് ബീച്ച്. 41ആം സ്ഥാനമാണ് ഉംലജ് കരസ്ഥമാക്കിയത്. 104 ദ്വീപുകളുള്ള ദ്വീപ് സമൂഹമാണ് ഉംലജ്. തബൂക്ക് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ചെങ്കടൽ തീരത്താണ് ഉംലജ് സ്ഥിതി ചെയ്യുന്നത്. സൗദിയിലെ പ്രധാനപ്പെട്ട മനോഹരമായ ഉല്ലാസകേന്ദ്രങ്ങളിലൊന്നാണ് ഈ ബീച്ച്. സൗദിയിലെ ‘മാലി ദ്വീപ്’എന്ന് സഞ്ചാരികൾ വിശേഷിപ്പിക്കുന്ന, വൃത്തിയും പ്രകൃതിഭംഗിയും ഒത്തുചേർന്ന ബീച്ച് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. വെളുത്ത മണൽ പ്രദേശം, തെളിഞ്ഞ…