
ഇഡി വരും; 10 ലക്ഷത്തിന് മുകളിൽ സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക
ഇന്ന് 43,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. വില കുറഞ്ഞു നിൽക്കുന്ന സമയമായതിനാൽ വാങ്ങാൻ പലരും താൽപര്യം കാണിക്കുന്നുണ്ട്. വിവാഹ സീസൺ ആരംഭിക്കുമ്പോൾ സ്വർണം വാങ്ങാനായി പലരും അഡ്വാൻസ് ബുക്കിംഗും നടത്തുന്ന സമയം കൂടിയാണിത്. എന്നാൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവരാണെങ്കിൽ ശ്രദ്ധിക്കണമെന്നാണ് പുറത്തു വരുന്ന വാർത്ത. 10 ലക്ഷത്തിന് മുകളിലുള്ള ഇടപാട് ഒന്നോ ഒന്നിൽ കൂടുതലോ ഇടപാടുകളിലായി 10 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങിയാൽ ഇക്കാര്യം ജുവലറികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിക്കണമെന്നാണ്…