സ്വർണ്ണക്കടത്ത് സംഘത്തിന് വിവരങ്ങള്‍ ചോർത്തി നൽകി; എസ് ഐക്ക് സസ്പെൻഷൻ

സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് ഐക്ക് സസ്പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെന്‍റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു. കടത്തുസംഘങ്ങൾക്ക് ശ്രീജിത്ത് വിവരം ചോർത്തി നൽകിയെന്നും എസ് പിക്ക് വിവരം ലഭിച്ചിരുന്നു.

Read More

സ്വർണത്തിൽ തൊട്ടാൽ പൊള്ളും; സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. ഗ്രാമിന് 75 രൂപ വർധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ വാങ്ങാന്‍ 46480 രൂപ കൊടുക്കേണ്ടി വരും. ഒക്ടോബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു ഉയർന്ന നിരക്ക്. തിങ്കളാഴ്ച നിരക്കുയർന്നപ്പോൾ തന്നെ രണ്ടാമത്തെ ഉയർന്ന നിരക്കായി പവന്…

Read More

പവന് 46,480 രൂപ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില

സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 46,480 രൂപയായി. ഗ്രാമിന് എഴുപത്തിയഞ്ച് രൂപകൂടി. 5,810 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 45,920 രൂപയായിരുന്നു നിലവിലെ റെക്കോർഡ്. ഈ റെക്കോർഡ് മറികടന്നാണ് ഇന്ന് 46,480 രൂപയിലെത്തിയത്. ഇതിന്റെ കൂടെ പണിക്കൂലിയും ജി എസ് ടിയും കൂടി വരുമ്പോൾ ഒരു പവൻ വാങ്ങണമെങ്കിൽ അരലക്ഷത്തിലധികം കൊടുക്കേണ്ടി വരും. ഇന്നലെ പവന് 45,880ലും…

Read More

റിസാൻ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ യുഎഇയിലെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു

ആഭരണ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ റിസാൻ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ യുഎഇയിലെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ഷാർജയിലെ സഫാരി മാളിലാണ് പുതിയ ഷോറും തുറന്നിരിക്കുന്നത്. സിനിമ താരങ്ങളായ ഷെയിൻ നിഗം, മഹിമ നമ്പ്യർ എന്നിവർ ചേർന്നാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഗായകനും റാപ്പറുമായ ഡബ്സി, ചലച്ചിത്ര താരവും അവതാരകനുമായ മിഥുൻ രമേഷ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സ്വർണാഭരണ വിൽപന രംഗത്ത് ഒരുപടി കൂടി മുന്നോട്ട് വെക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം കൈസാൻ…

Read More

സ്വർണക്കടത്ത് കേസ്‌; പ്രതികൾക്ക് പിഴ

സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ രാജേന്ദ്രകുമാറിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം. ആകെ 44 പ്രതികളുള്ള കേസിൽ 60.60 കോടി രൂപയാണ് പിഴ. യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി,…

Read More

റെക്കോർഡിട്ട് സ്വർണം; ഒരു പവൻ 45920 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് 480  രൂപ ഉയർന്ന് സ്വർണവില കേരളത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45920 രൂപയാണ്.  ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2006 ഡോളറിലാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിനെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടുന്നതാണ് കാരണം. മെയ് 5 നാണു മുൻപ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത്. 45760 രൂപയായിരുന്നു അന്ന് പവന്റെ…

Read More

അപൂർവം ഈ കണ്ടെത്തിൽ; കാരറ്റ് തോട്ടത്തിൽ നിന്ന് ലഭിച്ച ആഭരണങ്ങൾക്ക് 3,500ലേറെ വർഷം പഴക്കം

വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ തുർഗൗ കന്‍റോണിലെ ഗുട്ടിംഗൻ എന്ന പട്ടണത്തിനു സമീപം വിളവെടുത്ത കാരറ്റ് പാടത്തുനിന്നു കണ്ടെത്തിയ ആഭരണങ്ങൾ ചരിത്രാന്വേഷികൾക്ക് അദ്ഭുതമായി. മെറ്റൽ ഡിറ്റക്‌ടറിസ്റ്റായ ഫ്രാൻസ് സാൻ ആണ് കാരറ്റ് പാടത്തുനിന്ന് വെങ്കലയുഗത്തിലെ ആഭരണങ്ങൾ കണ്ടെത്തിയത്. തുർഗൗ കന്‍റോൺ മേഖലയിൽ വർഷങ്ങളായി ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണ് സാൻ. നേരത്തെ നിരവധി വെങ്കല അലങ്കാര ഡിസ്കുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് മേഖലയിൽ കൂടുതൽ അന്വേഷണം സാൻ നടത്തുകയായിരുന്നു.  ഭൂവുടമയുടെ അനുമതിയോടെ, ഗവേഷകർ പുരാവസ്തുക്കൾ കണ്ടെത്തിയ മേഖലയിലെ മണ്ണുസഹിതം വെട്ടിയെടുക്കുകയായിരുന്നു. തുടർന്ന്, അടുത്തുള്ള നഗരമായ ഫ്രൗൺഫെൽഡിലുള്ള…

Read More

മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒക്ടോബർ 6 മുതൽ 1280 രൂപയാണ് സ്വർണത്തിന് ഉയർന്നത്. 43200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5400 രൂപയാണ്. 4463 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇടിവുണ്ടായി. ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ…

Read More

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടും സര്‍ക്കാരിന്റെ അവഗണന തുറന്നടിച്ച് ശ്രീജേഷ്

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മറ്റ് കായിക താരങ്ങള്‍ക്ക് അവരുടെ സംസ്ഥാന സര്‍ക്കാര്‍ വലിയ വാഗ്ദാനങ്ങളും സമ്മാനങ്ങളുമെല്ലാം നല്‍കിയപ്പോള്‍ മലയാളി താരങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഒന്നും ലഭിച്ചില്ല  ഇതുമായി ബന്ധപ്പെട്ട് രംഗത്തിറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകന്‍ കൂടിയായ പി.ആര്‍.ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടും കേരള സര്‍ക്കാര്‍ അവഗണിച്ചെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീജേഷ് വ്യക്തമാക്കി. ഒരു പഞ്ചായത്തംഗം പോലും വീട്ടില്‍ വന്നില്ലെന്നും ശ്രീജേഷ് പറഞ്ഞു. ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളുടെ…

Read More

ഏഷ്യൻ ഗെയിംസ്; യു.എ.ഇക്ക്​ രണ്ടാം സ്വർണം

ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ യു.​എ.​ഇ​ക്ക്​ ര​ണ്ടാം സ്വ​ർ​ണം. വ്യാ​ഴാ​ഴ്ച ന​ട​ന്ന ജി​യു ജി​ത്​​സു​വി​ൽ യു.​എ.​ഇ താ​രം ഖാ​ലി​ദ്​ അ​ൽ ഷെ​ഹ്​​ഹി ആ​ണ്​ സ്വ​ർ​ണം നേ​ടി​യ​ത്. ഇ​ത​ട​ക്കം മൂ​ന്ന് മെ​ഡ​ലു​ക​ളാ​ണ്​ യു.​എ.​ഇ വ്യാ​ഴാ​ഴ്ച സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ജി​യു ജി​ത്​​സു 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ യു.​എ.​ഇ​യു​ടെ ബ​ൽ​കി​സ്​ അ​ൽ ഹ​ഷ്മി​യും സ്വ​ർ​ണം നേ​ടി​യി​രു​ന്നു.ബു​ധ​നാ​ഴ്ച ജം​പി​ങ്​ മ​ത്സ​ര​ത്തി​ൽ കു​തി​ര ടീം ​വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യി​രു​ന്നു. ഇ​തോ​ടെ യു.​എ.​ഇ​യു​ടെ ആ​കെ മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം 11 ആ​യി.

Read More