‘അമൃത് ഫ്യൂഷൻ’; വേൾഡ് ബെസ്റ്റ് വിസ്കി കാറ്റഗറിയിൽ ഇന്ത്യൻ ഉല്പന്നം

‘അമൃത് ഫ്യൂഷൻ’ 2024ലെ ബെസ്റ്റ് വിസ്കി ഗോൾഡ് മെഡൽ നേടി. ലോകോത്തര സ്കോച്ച് വിസ്കി ബ്രാൻഡുകളെ പിന്നാലാക്കിയാണ് ഈ നേട്ടം.  ലണ്ടനിൽ നടന്ന ഇൻ്റർനാഷണൽ സ്പിരിറ്റ്സ് ചലഞ്ചിലാണ് ബെംഗളൂരു ആസ്ഥാനമായ അമ്യത് ഡിസ്റ്റിലറീസിൻ്റെ സിംഗിൾ മാൾട്ട് വിസ്കിക്ക് അപൂർവ നേട്ടം ലഭിച്ചത്. സ്കോട്ട്ലൻ്റ്, അയർലണ്ട്, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ലോക പ്രശസ്ത ബ്രാൻഡുകളുമായി ഏറ്റുമുട്ടിയാണ് വേൾഡ് ബെസ്റ്റ് വിസ്കി കാറ്റഗറിയിൽ ഇന്ത്യൻ ഉല്പന്നം ഈ അപൂർവ നേട്ടം കൈവരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച സിംഗിൾ മാൾട്ട് വിസ്കി…

Read More

‘റൊട്ടിക്കൊപ്പം സ്വർണമാണ് വിളമ്പിയത്’; അനന്ത്- രാധിക പ്രീ വെഡ്ഡിംഗിനെക്കുറിച്ച് സാറ

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ജാംനഗറിൽ നടന്ന ആഘോഷങ്ങളെക്കുറിച്ച് നടി സാറ അലിഖാൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഭക്ഷണത്തിനൊപ്പം സ്വർണവും വിളമ്പിയെന്നാണ് സാറ തമാശയ്ക്ക് പറഞ്ഞത്. ‘അവർ റൊട്ടിക്കൊപ്പം സ്വർണമാണ് വിളമ്പിയത്. ഞങ്ങൾ സ്വർണം കഴിച്ചു. ഞാൻ സത്യമാണ് പറയുന്നത്. കാണുന്നിടത്തെല്ലാം വജ്രങ്ങൾ ഉണ്ടായിരുന്നു’, തമാശയായി സാറ പറഞ്ഞു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി ഇക്കാര്യം പറഞ്ഞത്. അനന്ത് അംബാനിയുടെ…

Read More

വില 19.15 കോടി; അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം; 2 വനിതകൾ അറസ്റ്റിൽ

മുംബൈ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. രണ്ടു വിദേശ വനിതകളെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ച 32.79  കിലോ സ്വർണം പിടിച്ചെടുത്തു. വിപണിയിൽ 19.15 കോടി വിലമതിക്കുന്ന സ്വർണമാണ് കടത്താൻ ശ്രമിച്ചത്. അടുത്ത കാലത്ത്  0വിവിധ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന് കസ്റ്റംസ് വൻ തോതിൽ സ്വർണം പിടികൂടിയിരുന്നു. നേരത്തെ ജൂൺ ഏഴിന് 3.91 കോടി രൂപ വിലമതിക്കുന്ന ആറ് കിലോയിലധികം സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു….

Read More

കേരളത്തിൽ സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 1520 രൂപ

കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് 1520 രൂപ കുറഞ്ഞ് ഇന്ന് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിനു മുൻപ് ഗ്രാമിന് 150 രൂപ വരെ ഇടിഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 5,470 രൂപയിലെത്തി. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണുണ്ടായത്. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവെച്ചതാണ് ആഗോളവിപണിയിൽ…

Read More

സ്വർണക്കടത്തിലും ഇന്ത്യ സഖ്യ നേതാക്കൾ പങ്കാളികൾ; സ്വർണക്കടത്തിലും സഖ്യമെന്ന് രാജീവ് ചന്ദ്രശേഖർ

ശശി തരൂർ എംപിയുടെ മുൻ സ്റ്റാഫ് അംഗം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായ സംഭവത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ അറസ്റ്റിലായി. ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു. ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. തരൂരിന്റെ സ്റ്റാഫെന്ന് അവകാശപ്പെട്ട ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയുമാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 500 ഗ്രാം…

Read More

സ്വർണ്ണക്കടത്ത് കേസിൽ ശിവകുമാറിനെ അറസ്റ്റ്; ഞെട്ടിക്കുന്നത്: ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ശശി തരൂർ

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്സണൽ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ശിവകുമാർ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂർ എക്സിൽ അറിയിച്ചു തൻ്റെ മുൻ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാർട്ട് ടൈം സ്റ്റാഫായി തൽക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. 72കാരനായ ശിവകുമാർ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നും ശശി തരൂർ പറഞ്ഞു. ധർമശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം…

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് 800 രൂപ കുറഞ്ഞ് 54,000 ത്തിന് താഴെയെത്തി. ചൊവ്വാഴ്ച 480 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് 1280 രൂപയാണ് പവൻ കുറഞ്ഞത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ കുറഞ്ഞതോടെ 6730 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞു. ഇതോടെ…

Read More

ആഭരണം തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു കടന്നു

ആലപ്പുഴ കുട്ടനാട്ടിൽ ആഭരണം തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു കടന്നു. മങ്കൊമ്പ് അറുപതിൻച്ചിറ കോളനിയിൽ ആതിരഭവനിൽ തുളസി അനിലിന്റെ ഒരുപവൻ തൂക്കംവരുന്ന മാലയാണ് കവർന്നത്. ഇതുസംബന്ധിച്ച് വീട്ടമ്മ പുളിങ്കുന്ന് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹിന്ദി സംസാരിക്കുന്ന രണ്ടുപേർ കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വർണം, വെള്ളി ആഭരണങ്ങൾ തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തുകയായിരുന്നു. ഇവർക്ക് തുളസി കൊച്ചുമകളുടെ വെള്ളി പാദസരവും താലിമാലയും തിളക്കംകൂട്ടാൻ നൽകിയിരുന്നു. പാദസരം…

Read More

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സ്വർണ്ണവേട്ടയിൽ യാത്രക്കാരിൽ നിന്നും പിടികൂടിയത് 4.82 കിലോ ഗ്രാം സ്വർണ്ണം. സ്വർണ്ണക്കടത്ത് നടത്തിയ നാല് സ്ത്രീകളടക്കം ആറ് പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എയർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1.19 കിലോ ഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. 1.31…

Read More

കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്ത്; 4 സ്ത്രീകളടക്കം 6 പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട.യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് നടത്തിയ നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.19 കിലോ ഗ്രാം സ്വര്‍ണ്ണം ഇവരില്‍ നിന്നും കണ്ടെടുത്തു.  അബുദാബിയില്‍ നിന്നെത്തിയ…

Read More