
ഒറ്റയ്ക്ക് താമസിക്കുന്ന 70 കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച ശേഷം സ്വർണം കവർന്നു : പ്രതി അറസ്റ്റിൽ
തനിച്ച് താമസിച്ചിരുന്ന എഴുപതുകാരിയെ മുളകുപൊടി എറിഞ്ഞ് സ്വർണ്ണവും പണവും കവരുകയും ലൈംഗികമായി പീഡിപ്പിക്കുകയും കേസിലെ പ്രതി പിടിയിൽ. കണ്ടല്ലൂർ തെക്ക് കാട്ടുപുരക്കൽ ഹൗസ് (സുധാലയം) ധനേഷിനെ ആണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.മുളക്പൊടി എറിഞ്ഞ് 7 പവൻ സ്വർണ്ണമാണ് കവര്‍ന്നത്. പൊലിസ് എത്തുമെന്ന് മനസിലാക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്ന പ്രതി ധനേഷിനെ സാഹസികമായാണ് പൊലിസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന 70 കാരിയുടെ വീട്ടിൽ പ്രതി ധനേഷ് അതിക്രമിച്ചു കയറിയത്. മുളകുപൊടി വിതറി അകത്ത് കടന്ന പ്രതി…