നിയമസഭാ മാർച്ചിനെത്തിയ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി

നിയമസഭാ മാർച്ചിന് എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി. പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്‌കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. സ്വർണം നഷ്ടമായതിൽ കന്റോൻന്മെന്റ് പൊലീസിൽ പരാതി നൽകി.

Read More

കേരളാ ബാങ്കിലെ പണയ സ്വര്‍ണ മോഷണം: മുന്‍ ഏരിയാ മാനേജര്‍ മീരാ മാത്യു അറസ്റ്റിൽ

കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ ചേര്‍ത്തല സ്വദേശി മീരാ മാത്യു അറസ്റ്റില്‍. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പട്ടണക്കാട് പൊലീസാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ചേര്‍ത്തലയില്‍ രണ്ടും പട്ടണക്കാട്, അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനുകളിലായി നാലു ശാഖകളിൽ പണയ സ്വര്‍ണം മോഷണ കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിരുന്നത്. കേരളാ ബാങ്കിന്റെ നാലു ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്. ബാങ്കുകളുടെ ശാഖാ മാനേജര്‍മാര്‍ ചേര്‍ത്തല, പട്ടണക്കാട്,…

Read More

സുഹൃത്തിന്റെ വീട്ടിലെ സ്വർണം മോഷ്ടിച്ച സംഭവത്തിൽ പൊലീസിന് സസ്പെൻഷൻ

എറണാകുളം ഞാറക്കലിൽ  സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയായ  പൊലീസുകാരനെ സര്‍വീസില്‍  നിന്ന് സസ്പെൻഡ് ചെയ്തു. കൊച്ചി എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമൽദേവിനെയാണ് എറണാകുളം ഡിസിപി സസ്പെൻഡ് ചെയ്തത്. സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അമൽദേവ് ഇപ്പോള്‍ റിമാന്‍റിലാണ്. ഇയാള്‍ക്കെതിരെ നേരത്തയും അച്ചടക്ക നടപടി ഉണ്ടായിരുന്നു. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാൾ സ്വർണം മോഷ്ടിച്ചത്. ഞാറക്കൽ സ്വദേശി നടേശന്‍റെ വീട്ടിൽ നിന്ന് മകന്റെ ഭാര്യയുടെ സ്വർണമാണ്  ഇയാൾ കവർച്ച നടത്തിയത്.സംഭവത്തിൽ…

Read More