സ്വർണക്കടത്ത് വിവാദ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്ലിം യൂത്ത് ലീഗ്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ പരാതി നൽകി മുസ്ലിം യൂത്ത് ലീഗ്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ജലീൽ മതസ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്നും കേസെടുക്കണമെന്നും യൂത്ത് ലീഗ് പരാതിയിൽ ആവശ്യപ്പെട്ടു. ജലീലിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ഒരു സമുദായത്തെ കുറിച്ചു മറ്റുള്ളവർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ…

Read More

കരിപ്പൂരിൽ സ്വർണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും മുസ്ലിംങ്ങൾ, ബോധവൽക്കരിക്കാൻ ഖാളിമാർ തയ്യാറാകണം: കെ ടി ജലീൽ

k t jaleel about arrested for gold smugglingകരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്തിൽ പിടികൂടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ പെടുന്നവരാണെന്ന് കെ ടി ജലീൽ. സ്വർണ്ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലിങ്ങളിൽ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ഇതൊന്നും മതവിരുദ്ധമല്ല എന്നാണ്. അത്തരക്കാരെ ബോധവൽക്കരിക്കാൻ ഖാളിമാർ തയ്യാറാകണമെന്ന് പറഞ്ഞാൽ അതെങ്ങനെയാണ് ഇസ്ലാമോഫോബിക് ആവുകയെന്ന് കെ ടി ജലീൽ ചോദിക്കുന്നു. തെറ്റു ചെയ്യുന്നത് ഏത് സമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണെന്നും കെ ടി ജലീൽ…

Read More

‘മുഖ്യമന്ത്രിയെ അപമാനിച്ചു, സ്വർണക്കടത്ത് കേസിലെ തെളിവുകൾ പ്രധാനമന്ത്രി അന്വേഷണ ഏജൻസികൾക്ക് നൽകണം’; എ.കെ ബാലൻ

സ്വർണക്കടത്ത് കേസിനെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിനെതിരെ സി.പി.എം. സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ പറഞ്ഞു. പ്രധാനമന്ത്രി തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് നൽകണം. മുഖ്യമന്ത്രിയെ നികൃഷ്ടമായ രീതിയിൽ പരോക്ഷമായി അപമാനിക്കുകയാണ് ചെയ്തത്. കേന്ദ്ര ഏജൻസിയുടെയോ പ്രധാനമന്ത്രിയുടെയോ ഔദാര്യം വേണ്ടെന്നും എ.കെ ബാലൻ പറഞ്ഞു. സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിനായി എത്തിയപ്പോഴാണ് എ.കെ ബാലന്റെ പ്രതികരണം. ബിജെപി ചടങ്ങിൽ പങ്കെടുത്ത പ്രതിഭകൾ വഞ്ചിക്കപ്പെട്ടു. ബി.ജെ.പി വേദിയിൽ…

Read More

സ്വർണ്ണക്കടത്തിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റ്ന്റ് നവീൻ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിംഗിന്റെതാണ് ഉത്തരവ്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്ന സംഘത്തിന് ഒത്താശ ചെയ്‌തെന്ന കണ്ടെത്തലിനെ തുടർന്ന് സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. നവീന് പുറമേ കസ്റ്റംസിലെ ഒരുദ്യോഗസ്ഥനും സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. ഇത് സംബന്ധിച്ച…

Read More

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്വർണക്കടത്ത് പിടികൂടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്; ഒരാൾ അറസ്റ്റിൽ

ഇന്ത്യ ബംഗ്ലദേശ് അതിർത്തിയിൽ സ്വർണക്കടത്ത് പിടികൂടി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. 14 കോടി രൂപ വിലമതിക്കുന്ന 23 കിലോ സ്വർണമാണ് ബിഎസ്എഫ് പിടികൂടിയത്.സംഭവത്തിൽ 23 കാരനായ ഇന്ദ്രജിത് പത്രയെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24പർഗാനാസ് സ്വദേശിയാണ് പ്രതി.50 സ്വർണ ബിസ്‌ക്കറ്റുകളും 16 സ്വർണക്കട്ടികളുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. അതിർത്തിയിലൂടെ വൻതോതിലുള്ള സ്വർണക്കടത്തിന് നീക്കം നടക്കുന്നതായി വിവരം ലഭിച്ചതോടെയാണ് ബിഎസ്എഫ് പരിശോധന ശക്തമാക്കിയത്. സംശയാസ്പദമായ രീതിയിൽ കണ്ട മോട്ടോർ സൈക്കിൾ യാത്രക്കാരനെ തടഞ്ഞ് നിർത്തി…

Read More