
മലയാളികൾക്ക് ബഡ്ജറ്റിൽ സന്തോഷിക്കാം; സ്വർണം ഒരുപവന് മൂവായിരം രൂപയിലധികം കുറയാൻ സാദ്ധ്യത
ബഡ്ജറ്റിൽ സ്വർണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനുമുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ കുറവുവരുത്തിയതോടെ ജുവലറികളുടെ ഓഹരികളുടെ മൂല്യം മുകളിലേക്ക്. ബിഎസ്ഇയിൽ സെൻകോ ഗോൾഡ് 6.16 ശതമാനം ഉയർന്ന് 1,000.80 രൂപയിലും രാജേഷ് എക്സ്പോർട്ട്സ് 5.49 ശതമാനം ഉയർന്ന് 313.90 രൂപയിലും വ്യാപാരം നടത്തി. ടൈറ്റൻ കമ്പനിയുടെ ഓഹരികൾ 3.66% ഉയർന്ന് 3,371.65 രൂപയായി.നിലവിൽ പതിനഞ്ചുശതമാനമാണ് ഇറക്കുമതിചെയ്യുന്ന സ്വർണത്തിനുള്ള കസ്റ്റംസ് ഡ്യൂട്ടി. ഇത് ആറുശതമാനമാക്കിയാണ് കേന്ദ്രം കുറച്ചത്. ഇതോടെ കാര്യമായ തോതിൽ സ്വർണത്തിന് വിലകുറയുമെന്നാണ് പറയുന്നത്. ഒരു ഗ്രാമിന് 420 രൂപവരെ…