സ്വര്‍ണ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക്; പവന് ഇന്ന് 63240 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോഡിൽ.  കേരളത്തിൽ സ്വർണവില റെക്കോർഡ് ഉയർച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം ആദ്യമായി 62,000 രൂപ കടന്ന സ്വർണവില ഇന്ന് 63,000 രൂപയും കടന്നു. 760 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,240 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,905 രൂപയായി. ഗ്രാമിന് 95 രൂപ വർധിച്ചു. വെള്ളിയുടെ വിലയിൽ രണ്ട് രൂപ വർധിച്ച് ഗ്രാമിന് 106 രൂപയായി. കഴിഞ്ഞ മാസം 22-ന് ആദ്യമായി പവൻ വില 60,000 രൂപ കടന്നിരുന്നു. മാസത്തിന്റെ…

Read More

കേരളത്തിൽ സ്വർണവില കുതിക്കുന്നു; പവന് നികുതിയടക്കം 61,000 രൂപയ്ക്കു മുകളിൽ

സ്വർണ വില കുതിക്കുന്നു. ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. 480 രൂപ വർധിച്ച് 56,480 രൂപയാണ് പവൻ വില. ഇന്നലെയാണ് ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഗ്രാം വില 7,000 രൂപയും പവൻ വില 56,000 രൂപയും കടന്നത്. ഈ മാസം ഇതുവരെ പവന് കൂടിയത് 3,120 രൂപ; ഗ്രാമിന് 390 രൂപയും. കഴിഞ്ഞ 6 ദിവസത്തിനിടെ മാത്രം പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയും വർധിച്ചു. ജിഎസ്ടിയും ഹോൾമാർക്ക് ഫീസും മിനിമം…

Read More

സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി അമ്പതിനായിരം കടന്നു; പവന് 50,400 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. കേരളത്തിൽ പവന് 50,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയിലെത്തി. 1040 രൂപയാണ് പവന് കൂടിയത്. രാജ്യാന്തര മാർക്കറ്റിൽ ഒരൗൺസ് സ്വർണത്തിന് 2236 ഡോളറാണ് നിലവിലെ വില. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക്കറ്റിൽ സ്വർണവില വർധിക്കാനിടയായത്. 

Read More

സ്വർണത്തിൽ തൊട്ടാൽ പൊള്ളും; സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. ഗ്രാമിന് 75 രൂപ വർധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ വാങ്ങാന്‍ 46480 രൂപ കൊടുക്കേണ്ടി വരും. ഒക്ടോബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു ഉയർന്ന നിരക്ക്. തിങ്കളാഴ്ച നിരക്കുയർന്നപ്പോൾ തന്നെ രണ്ടാമത്തെ ഉയർന്ന നിരക്കായി പവന്…

Read More

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത് 240 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ച് ചാട്ടം. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവില കൂടുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5500 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 240 രൂപ വർധിച്ച് 44,000 രൂപയുമായി.ഇന്നലെയും സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്വില 5470 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ…

Read More