പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ആറാം സ്വർണം; ഹൈജമ്പില്‍ പ്രവീണ്‍ കുമാറിന് റെക്കോഡ്

പാരാലിമ്പിക്‌സില്‍ സ്വര്‍ണ കുതിപ്പുമായി ഇന്ത്യ. ഇന്ത്യക്കായി ആറാം സ്വർണം നേടിയത് ഹൈജമ്പ് ടി64 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ്. പുരുഷന്‍മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ 2.08 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് താരം സ്വര്‍ണമണിഞ്ഞത്. ഏഷ്യന്‍ റെക്കോഡാണിത്. ടോക്യോ പാരാലിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് നോയിഡ സ്വദേശിയായ പ്രവീണ്‍. ഇതോടെ മാരിയപ്പന്‍ തങ്കവേലുവിന് ശേഷം പാരാലിമ്പിക്‌സ് ജമ്പിങ് ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും 21-കാരനായ പ്രവീണിന് നേടി. യുഎസ്എയുടെ ഡെറെക് ലോക്‌സിഡെന്റിനാണ് (2.06 മീറ്റര്‍)…

Read More

ഏഷ്യൻ ഗെയിംസ്; അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യക്ക് സ്വർണം, ഇന്ത്യയുടെ 19ാം സ്വർണം

2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 19ാം സ്വർണം. അമ്പെയ്ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പർനീത് കൗർ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സ്വർണം എയ്തിട്ടത്. ഫൈനലിൽ ചൈനീസ് തായ്പേയിയെ 230-229 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യൻ സംഘത്തിന്റെ കിരീട നേട്ടം. ആദ്യ റൗണ്ടിവും മൂന്നാം റൗണ്ടിലും പിന്നിൽ പോയ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഇതോടെ 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവും ചേർത്ത് ഇന്ത്യയുടെ മെഡൽ നേട്ടം…

Read More

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്ററിൽ പരുൾ ചൗധരി സ്വർണം നേടി; ഇന്ത്യയുടെ 14ാം സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. 5000 മീറ്റർ ഓട്ടത്തിലാണ് ഇന്ത്യൻ താരം പരുൾ ചൌധരി സ്വർണം നേടിയത്. ഇന്ത്യയുടെ 14-ാം സ്വർണമാണിത്. അത്ഭുതക്കുതിപ്പ് നടത്തിയാണ് താരം ഒന്നാമതെത്തിയത്. 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ നേരത്തെ താരം വെള്ളി നേടിയിരുന്നു. അതേസമയം, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു. 14 സ്വർണവും 24 വെള്ളിയും…

Read More

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും

ഏഷ്യന്‍ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ ഒരു സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്‌നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ്…

Read More

ഏഷ്യൻ ഗെയിംസ്; അശ്വാഭ്യാസത്തിൽ ചരിത്ര സ്വർണ നേട്ടവുമായി ടീം ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസം ഡ്രസ്സേജ് ഇനത്തില്‍ ചരിത്ര സ്വര്‍ണം നേടി ടീം ഇന്ത്യ .ഹൃദയ് ഛദ്ദ, ദിവ്യകൃതി സിങ്, അനുഷ് അഗര്‍വാല, സുദീപ്തി ഹജേല എന്നിവരടങ്ങിയ മിക്സഡ് ടീമാണ് അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചത്. 41 വര്‍ഷത്തിനുശേഷമാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടുന്നത്. ടീം ഇനത്തില്‍ 209.205 പോയന്‍റ് നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 204.88 പോയന്‍റ് നേടിയ ചൈന വെള്ളിയും 204.852 പോയന്‍റ് നേടിയ ഹോങ്‌കോംഗ് വെങ്കലവും നേടി. ഹാങ്ചൗ ഏഷ്യന്‍…

Read More

സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ; ആദ്യ സ്വർണം ഷൂട്ടിങ്ങിൽ

ഏഷ്യൻ ഗെയിംസിൽ റെക്കോർഡ് നേട്ടത്തോടെ സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 10 മീറ്റർ പുരുഷ റൈഫിൽ ടീമാണ് ലോക റെക്കോർഡോടെ ആദ്യ സ്വർണമെഡൽ ഉന്നം പിഴക്കാതെ റാഞ്ചിയെടുത്തത്. രുദ്രാങ്ക്ഷ് ബാലസാഹെബ്, ഐശ്വരി പ്രതാപ് സിങ്, ദിവ്യാൻഷ് സിങ് എന്നിവർ അടങ്ങിയ ടീമാണ് രാജ്യത്തിന്റെ അഭിമാനമായത്. ഗെയിംസ് ആരംഭിച്ച് രണ്ടാം ദിനത്തിനാണ് സ്വർണമെഡൽ നേട്ടത്തോടെ ഇന്ത്യ തുടക്കം കുറിച്ചത്. 1893.7 പോയിന്റ് ആണ് ഇവർ കുറിച്ചത്. ചൈനയുടെ പേരിലുണ്ടായിരുന്ന 1893.3 പോയിന്റിന്റെ റെക്കോർഡാണ് ഇന്ത്യൻ സംഘം ഭേദിച്ചത്….

Read More

സൂറിച്ച് ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് സ്വർണം നഷ്ടം, ഒന്നാം സ്ഥാനം ചെക് താരം ജാക്കൂബിന്

സൂറിച്ച് ഡയമണ്ട് ലീഗിൽ നീരജ് ചോപ്രക്ക് സ്വർണം നഷ്ടമായി. ചെക്ക് റിപ്പബ്ലിക് താരം ജാക്കൂബ് വദ്‌ലെജിനാണ് ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം. 85.86 മീറ്റർ എറിഞ്ഞാണ് ചെക് താരത്തിന്റെ സ്വർണ നേട്ടം. 85.71 മീറ്റർ ദൂരമാണ് നീരജ് ചോപ്രക്ക് കണ്ടെത്താനായത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഫോം തുടരാൻ നീരജ് ചോപ്രക്കായില്ല. 85.04 മീറ്റർ എറിഞ്ഞ ജർമ്മൻ താരം ജൂലിയൻ വെബറിനാണ് വെങ്കലം. പുരുഷന്മാരുടെ ലോങ്ങ് ജംപിൽ എസ് ശ്രീശങ്കറിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 7.99…

Read More

ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യ ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. പുരുഷ വിഭാഗത്തിൽ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വെങ്കലവും നേടി. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന അഞ്ചാംസ്ഥാനത്തും ഡി.പി.മനു ആറാംസ്ഥാനത്തുമെത്തി. 4×400 മീറ്റര്‍ റിലേ…

Read More