
വിവാഹം ഉടനെ ഉണ്ടാകില്ല; പ്രണയിച്ചയാളെ വിവാഹം കഴിക്കുമെന്ന് ഗോകുൽ സുരേഷ്
2016ൽ തീയേറ്ററുകളിലെത്തിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ചുരുക്കം വേഷങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ഗോകുൽ സുരേഷ്. അടുത്തിടെ ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഗോകുൽ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വിവാഹം ഉടനെ ഉണ്ടാകില്ലെന്നാണ് താരം പറഞ്ഞത്.’ കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവിൽ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. അയാളെ തന്നെ…