
‘കാണുമ്പോഴൊക്കെ എഴുന്നേറ്റ് നിൽക്കും, പിതാവിനോടുള്ള അതേ ബഹുമാനമാണ് എന്നോട്’; ഗോകുലിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. ഗോകുലിന്റെ പിതാവിന്റെ സഹപ്രവർത്തകനായ തന്നോട്, ഗോകുലിന് പിതാവിനോടുള്ള അതേ ബഹുമാനമാണെന്നു മമ്മൂട്ടി പറഞ്ഞു. ഷൂട്ടിങ് സെറ്റിൽ വച്ച് തന്നെ എപ്പോൾ കണ്ടാലും ഗോകുൽ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുമെന്നും, എന്നാൽ നമ്മൾ ഒരുമിച്ച് അഭിനയിക്കുന്നവരല്ലേ ഇതിന്റെ ആവശ്യമൊന്നും ഇല്ലെന്നു താൻ പറയാറുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്‌സ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ഗോകുൽ സുരേഷും ഒരുമിച്ചെത്തിയത്. ‘ഗോകുലിന്റെ അച്ഛന്റെ സഹപ്രവർത്തകനാണ് ഞാൻ. അപ്പോൾ…