ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചു

ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള കോഴിക്കോട് എൻഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുന്നതിനായി എൻഐടി കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ അന്വേഷണത്തിനുശേഷം അധ്യാപിക ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ് എൻഐടി അറിയിച്ചിരിക്കുന്നത്. കൂടാതെ ഗാന്ധിയുടെ തത്വങ്ങൾക്കെതിരായ പരാമർശങ്ങളെ പിന്തുണക്കില്ലെന്നും എൻഐടി വ്യക്തമാക്കി. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ എന്നായിരുന്നു അവരുടെ കമന്റ്. ‘ഹിന്ദു മഹാസഭാ…

Read More

‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് കമന്റ്; എൻഐടി പ്രഫസർക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകി

മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫെയ്‌സ്ബുക്കിൽ കമന്റിട്ട എൻഐടി പ്രഫസർക്കെതിരെ പൊലീസിൽ പരാതി നൽകി ഡിവൈഎഫ്‌ഐ. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനാണ് ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന പോസ്റ്റിനടിയിൽ വിവാദ കമന്റിട്ടത്. പ്രഫസർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മിഷണർക്കാണ് ഡിവൈഎഫ്‌ഐ പരാതി നൽകിയത്. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. എൽ.ജി. ലിജീഷാണ് പരാതിക്കാരൻ. അഡ്വ. കൃഷ്ണരാജ് എന്നയാൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ…

Read More