
തൃപ്പൂണിത്തുറ സ്‌ഫോടനം: കരാറുകാരന്റെ തിരുവനന്തപുരത്തെ ഗോഡൗണില്‍ പൊലീസ് പരിശോധന
തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണം ശാസ്തവട്ടം മടവൂർപ്പാറയിലെ രണ്ടു ഗോഡൗണുകളില്‍ പോത്തൻകോട് പോലീസ് പരിശോധന നടത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പോത്തൻകോട് എസ്.എച്ച്.ഒ. രാജേന്ദ്രൻനായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. ഗോഡൗണുകളായി രണ്ടു വീടുകളാണ് വാടകയ്ക്കെടുത്ത് ഉപയോഗിച്ചിരുന്നത്. രണ്ടു വീടുകള്‍ക്കുമായി പതിനായിരത്തോളം രൂപയാണ് വാടക നല്‍കുന്നത്. വീടിന്റെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലും പടക്കനിർമാണം നടത്തിയിരുന്ന വീട്ടിലും വലിയ ഗുണ്ടുകളും വെടിമരുന്നും തിരിയും ചെറിയ പടക്കങ്ങളും മറ്റു നിർമാണവസ്തുക്കളും തിരച്ചിലില്‍ കണ്ടെത്തി….