
രണ്ട് മിനിറ്റ് കഴിഞ്ഞ് പ്രിയദർശൻ വീണ്ടും പറഞ്ഞു, ഇല്ല മോഹൻലാലിനും ചെറിയൊരു കുഴപ്പമുണ്ട്: മുകേഷ്
മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമയാണ് ഗോഡ്ഫാദർ. സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിലൊരുങ്ങിയ സിനിമ മലയാളത്തിലെ സർവകാല ഹിറ്റുകളിൽ ഒന്നാണ്. കഴിഞ്ഞദിവസം സിനിമയുമായി ബന്ധപ്പെട്ട ചില ഓർമകൾ ഗോഡ്ഫാദറിലെ നായകൻ മുകേഷ് പങ്കുവച്ചിരുന്നു. മുകേഷിൻറെ വാക്കുകൾ, ഗോഡ്ഫാദറിൻറെ റിക്കോർഡ് എല്ലാവർക്കും അറിയാം. 410 ദിവസം ഒരേ തിയറ്ററിൽ ഒരു സിനിമ പ്രദർശിപ്പിച്ചുവെന്ന റിക്കാർഡ് ഇനി വരാൻ ബുദ്ധിമുട്ടാണ്. നായകനായി അഭിനയിക്കാൻ ആഗ്രഹിക്കുന്ന ഒരാളോട് ഏത് ടൈപ്പ് റോളാണ് ചെയ്യാൻ താൽപര്യമെന്ന് ചോദിച്ചാൽ കണ്ണും അടച്ച് രാമഭദ്രൻറെ കഥാപാത്രത്തെ പറയാം. കാരണം അതിനകത്ത്…