അന്ന് എന്റെ നിറം മാറ്റാമോ എന്ന് ദൈവത്തോട് പ്രാർഥിച്ചു, ഒടുവിൽ ഡാൻസിലേക്കായി ശ്രദ്ധ; മിഥുൻ ചക്രവർത്തി

ഇന്ത്യയിലെ സിനിമാപ്രേമികൾക്കിടയിൽ മിഥുൻ ചക്രവർത്തിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഡിസ്‌കോ ഡാൻസർ, ജങ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ചു. രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ഈയിടെയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകിയത്. ചൊവ്വാഴ്ച നടന്ന അവാർഡ്ദാന ചടങ്ങിൽ കരിയറിന്റെ തുടക്കത്തിൽ നേരിട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ. ബോളിവുഡിൽ ഇരുണ്ട നിറമുള്ളവർക്ക് അതിജീവിക്കാൻ കഴിയില്ലെന്ന്…

Read More

‘സ്വയം ദൈവവമെന്ന് ആരും വിളിച്ചുപറയരുത്, സമൂഹത്തിൽ ആർക്കും ആദരണീയ വ്യക്തികളാകാം’; മോദിയെ വീണ്ടും വിമർശിച്ച് മോഹൻ ഭഗവത്

പ്രധാനമന്ത്രി മോദിയെ പരോക്ഷമായി വിമർശിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ആരും സ്വയം ദൈവമാണെന്ന് കരുതരുത്, ജോലിയിൽ മികവ് പുലർത്തുന്ന ഒരാളെ ദൈവമായി കണക്കാക്കണോ വേണ്ടയോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അല്ലാതെ അവർ സ്വയം ദൈവവമെന്ന് വിളിച്ചുപറയരുതെന്നും മോഹൻ ഭഗവത്. ദൈവമാണെന്ന മോദിയുടെ പ്രസ്താവനക്കെതിരെ നേരത്തെയും മോഹൻ ഭഗവത് രംഗത്തെത്തിയിരുന്നു. തന്റെ ജനനം ജൈവികമല്ലെന്നും ദൈവം അയച്ചവനാണെന്നായിരുന്നു മോദി അവകാശപ്പെട്ടത്. ഇതിനെ പരിഹസിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. ‘നമ്മുടെ ജീവിതകാലത്തിനിടയിൽ കഴിയുന്നത്ര നല്ല പ്രവൃത്തികൾ ചെയ്യാൻ…

Read More

പ്രസിഡന്റാകാൻ എന്നേക്കാൾ യോഗ്യനില്ല; ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുള്ള വാദത്തെ തള്ളി ബൈഡൻ

ദൈവം പറഞ്ഞാലേ താൻ മത്സരരംഗത്തുനിന്നു പിന്മാറുകയുള്ളൂവെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുള്ള വാദത്തെ ബൈഡൻ തള്ളി. കഴിഞ്ഞയാഴ്ച അറ്റ്ലാന്റയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള ടിവി സംവാദത്തിൽ ബൈഡൻ നടത്തിയതു മോശം പ്രകടനമാണെന്ന വിലയിരുത്തൽ വന്നിരുന്നു. പിന്നാലെ ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിൽനിന്ന് ബൈഡൻ പിന്മാറണമെന്നു പാർട്ടി അണികളും നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾ ഉറ്റുനോക്കിയിരുന്ന ആദ്യത്തെ ചാനൽ സംവാദം പരാജയപ്പെട്ടത് ബൈഡനെയും ഡെമോക്രാറ്റുകളെയും ഭീതിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ക്ഷീണം മാറ്റുന്നതിനായി വിവിധ അഭിമുഖ പരമ്പരകളാണു…

Read More

‘ദൈവമാണെന്ന് മോദി സ്വയം കരുതുന്നെങ്കിൽ ഒരു ക്ഷേത്രം പണിത് തരാം , ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അവിടെ ഇരിക്കണം’ ; പരിഹാസവുമായി മമതാ ബാനർജി

തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദി സ്വയം ദൈവമായി കരുതുന്നുവെങ്കിൽ അദ്ദേഹത്തിന് ഒരു ക്ഷേത്രം പണിയണമെന്നും രാജ്യത്തെ കുഴപ്പത്തിലാക്കാതെ തുടർന്നുള്ള കാലം അതിനുള്ളിൽ കയറി ഇരിക്കണമെന്നും മമത പരിഹസിച്ചു. ദൈവങ്ങൾക്ക് രാഷ്ട്രീയം പാടില്ലെന്നും അവർ കലാപം ഉണ്ടാക്കരുതെന്നും മമത വ്യക്തമാക്കി. കൊൽക്കത്തയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത. ‘ഒരാൾ പറയുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവങ്ങളുടെ ദൈവമാണെന്ന്. മറ്റൊരാൾ പറയുന്നു ജ​ഗന്നാഥ ഭ​ഗവാൻ മോദിയുടെ ഭക്തനാണെന്ന്….

Read More

ദൈവം ഇല്ലെന്ന് പറയാനാകില്ല; എനിക്ക് അന്ധവിശ്വാസം കുറവാണ്: മുകേഷ്

ദൃഷ്ടി ദോഷം മാറ്റാനാണ് ഇടയ്‌ക്ക് ഫോണ്‍ കോളുകള്‍ അറ്റൻഡ് ചെയ്യുന്നതെന്ന് മുകേഷ്. ദൈവം ഇല്ലെന്ന് പറയാനാകില്ല. ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും താൻ നേരിട്ട് കണ്ടിട്ടുള്ളതാണെന്ന് മുകേഷ് പറഞ്ഞു. താരത്തിന്റെ വാക്കുകൾ ‘എനിക്ക് അന്ധവിശ്വാസം കുറവാണ്. പക്ഷെ ഒരു കാര്യം എനിക്ക് വളരെ ഇഫക്ടീവാണ്. ദൈവം ഇല്ലെന്ന് പറയാനാകില്ല. ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും നേരിട്ട് കണ്ടിട്ടുള്ളതാണ്. അതുപോലെ ദൃഷ്ടിദോഷം എന്നൊന്നുണ്ട്. എനിക്ക്…

Read More