
പെരുന്നാൾ വിപണി; കുവൈത്തിൽ ആടുകൾക്ക് വില കൂടുന്നു
ബലി പെരുന്നാൾ അടുത്തെത്തിയതോടെ കുവൈത്തിൽ ആട് വില കുതിച്ചുയരുന്നു. പെരുന്നാൾ വിപണിയിൽ ഇക്കുറി ആടൊന്നിന് 110 മുതൽ 200 ദീനാർ വരെ വില വരെയാണ് ഈടാക്കുന്നത്. ഇറാനിൽ നിന്നും ആസ്ട്രേലിയയിൽ നിന്നും ആടുകൾ എത്താത്തതാണ് വില വർധനക്ക് കാരണം.നേരത്തെ ബലി പെരുന്നാളിനോടനുബന്ധിച്ചു ആടുവിപണിയിലെ ആവശ്യം കണക്കിലെടുത്ത് സിറിയ, ജോർഡാൻ എന്നിവിടങ്ങളിൽ നിന്ന് ആടുകളെ ഇറക്കുമതി ചെയ്തിരുന്നു. പ്രാദേശികമായി വളർത്തുന്ന അൽ-നുഐമി, അൽ-മൊഹാജെൻ എന്നീ ഇനങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്. ജോർദാനിൽ നിന്നുള്ള അൽ-ഷിഫാലി ഇനങ്ങൾക്കും മാർക്കറ്റിൽ ആവശ്യക്കാരുണ്ട്….